കരസേന റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നു, പരീക്ഷ റദ്ദാക്കി

പരീക്ഷയുടെ സുതാര്യത ഉറപ്പുവരുത്തുമെന്നും നിയമന പ്രക്രിയയിലെ അഴിമതി അനുവദിക്കില്ലെന്നും കരസേന വ്യക്തമാക്കി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:41 am IST
Edited by :migrator

ന്യൂഡൽഹി; ചോദ്യക്കടലാസ് ചോർന്നതിനെ തുടർന്ന് സൈനിക പ്രവേശനത്തിനുള്ള പരീക്ഷ റദ്ദാക്കിയതായി കരസേന അറിയിച്ചു. ജനറൽ ഡ്യൂട്ടിക്കുള്ള കോമൺ എൻട്രൻസ് പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷയുടെ സുതാര്യത ഉറപ്പുവരുത്തുമെന്നും നിയമന പ്രക്രിയയിലെ അഴിമതി അനുവദിക്കില്ലെന്നും കരസേന വ്യക്തമാക്കി.

ചോദ്യക്കടലാസ് ചോർന്നതുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൂനെയിൽ അറസ്റ്റ് ചെയ്തു. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് കരസേന അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now