അടിച്ചു ഫിറ്റായി വരനും കൂട്ടരും, വിവാഹ വേദിയില്‍ ഡാന്‍സ്; കല്യാണം തന്നെ വേണ്ടെന്നു പെണ്‍കുട്ടി, ട്വിസ്റ്റ്

അടിച്ചു ഫിറ്റായി വരനും കൂട്ടരും, വിവാഹ വേദിയില്‍ ഡാന്‍സ്; കല്യാണം തന്നെ വേണ്ടെന്നു പെണ്‍കുട്ടി, ട്വിസ്റ്റ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:45 am IST



പ്രതാപ്ഗഢ് (യുപി): വരനും കൂട്ടരും 'അടിച്ചു ഫിറ്റായി' കല്യാണത്തിന് എത്തിയപ്പോള്‍ താലികെട്ടാന്‍ വിസമ്മതിച്ച് വധു. പൊലീസ് ഇടപെട്ടിട്ടും വധു മനസ്സു മാറ്റാത്തതിനെത്തുടര്‍ന്ന് കല്യാണം നടന്നില്ല. 

ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലാണ് സംഭവം. ശനിയാഴ്ചയാണ് വിവാഹം തിരുമാനിച്ചിരുന്നു. ഒരുക്കങ്ങളെല്ലാം തയാറായി, താലികെട്ടാനായി ചെറുക്കനും കൂട്ടരും എത്തിയതോടെ സീന്‍ മാറി. അടിച്ചു ഫിറ്റാിയ ആയിരുന്നു ചെറുക്കന്റെയും കൂട്ടരുടെയും വരവ്. 

മദ്യലഹരിയില്‍ ആയിരുന്ന വരന്‍ കല്യാണപ്പന്തലില്‍ കൂട്ടുകാരോടൊപ്പം ഡാന്‍സ് തുടങ്ങി. ഒപ്പം ചേരാന്‍ ഇവര്‍ വധുവിനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. വധു വിസമ്മതിച്ചപ്പോള്‍ നൃത്തവേദിയിലേക്കു വരന്‍ പിടിച്ചു തള്ളിയതോടെ കളി കാര്യമായി. ഇയാളെ കല്യാണം കഴിക്കാനില്ലെന്ന് വധു വീട്ടുകാരെ അറിയിച്ചു. ആദ്യമെല്ലാം വരന്റെയും കൂട്ടരുടെയും 'ലീലകള്‍' കളിയായെടുത്ത വധുവിന്റെ വീട്ടുകാരും ഗൗരവത്തിലായി. അവര്‍ പെണ്‍കുട്ടിയുടെ തീരുമാനത്തിനൊപ്പം നിന്നു.

കല്യാണം നടക്കില്ലെന്നായപ്പോള്‍ വരന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. പൊലീസ് വന്നു സംസാരിച്ചപ്പോഴും പെണ്‍കുട്ടി നിലപാടില്‍ ഉറച്ചുനിന്നു. പിന്നീട് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച് കല്യാണം വേണ്ടെന്നുവയ്ക്കുകയായിരുന്നു. വിവാഹം ഉറച്ചിപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ വരനു നല്‍കിയിരുന്ന സമ്മാനങ്ങളെല്ലാം തിരിച്ചുനല്‍കാനും ധാരണയായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now