
അരവിന്ദ് കെജരിവാളിന്റെ ദേഹത്ത് ദ്രാവകം ഒഴിച്ചു; കൈയേറ്റ ശ്രമം (വിഡിയോ)
പദയാത്രക്കിടെ ഡൽഹി ഗ്രെയ്റ്റർ കൈലാഷിലാണ് നാടകീയ സംഭവങ്ങൾ

ന്യൂഡൽഹി: ആംആദ്മി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനു നേരെ കൈയേറ്റ ശ്രമം. പദയാത്രക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പദയാത്ര ഗ്രെയ്റ്റർ കൈലാഷ് മേഖലയിൽ പദയാത്ര എത്തിയപ്പോഴാണ് സംഭവം. കൈയേറ്റം നടത്താൻ ശ്രമിച്ചയാൾ കെജരിവാളിന്റെ ദേഹത്ത് ദ്രാവകവും ഒഴിച്ചു.
ആക്രമിക്കാൻ ശ്രമിച്ചയാൾ കോൺഗ്രസ് അനകൂല മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. സുരക്ഷാ വലയത്തിൽ സഞ്ചരിക്കുകയായിരുന്ന അരവിന്ദ് കെജരിവാളിനു നേരെ ജനക്കൂട്ടത്തിൽ നിന്നാണ് ഇയാൾ ചാടി വീണത്. പിന്നാലെ ദേഹത്തേക്ക് ദ്രാവകം ഒഴിച്ചു.
യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ തൊട്ടടുത്ത നിമിഷം തന്നെ പിടികൂടി. പിന്നീട് ഇയാളെ ഡൽഹി പൊലീസിനു കൈമാറി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിന്റെ വിഡിയോ ആംആദ്മി പാർട്ടി തങ്ങളുടെ ഔദ്യോഗിക എക്സ് പേജിൽ പങ്കിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



