'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

ഹൈദരാബാദ്: മുസ്ലിംകള് കൂടുതല്‍ കുട്ടികള്‍ക്കു ജന്മം നല്‍കുകയാണെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്ത് അവര്‍ക്കു നല്‍കുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തില്‍ പ്രതികരണവുമായി എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. ഹൈദരാബാദിലെ തെരഞ്ഞെടുപ്പു റാലിയിലാണ്, ഒവൈസി മോദിക്കു മറുപടി പറഞ്ഞത്.
''മുസ്ലിംകളാണ് കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നതെന്നു പറഞ്ഞ് ഭീതി പരത്താന്‍ നിങ്ങള്‍ ശ്രമിക്കുന്നത് എന്തിനാണ്? മോദി സര്‍ക്കാരിന്റെ തന്നെ ഡേറ്റ അനുസരിച്ച് രാജ്യത്ത് മുസ്ലിംകളുടെ ജനസംഖ്യാ വര്‍ധനാ നിരക്ക് കുറഞ്ഞിരിക്കുകയാണ്. മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയുന്നതില്‍ എനിക്കൊരു നാണക്കേടുമില്ല''- ഒവൈസി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
⣠@narendramodi à¤à¥ à¤à¤ हॠà¤à¤¾à¤°à¤à¤à¥ हà¥, दलितà¥à¤ à¤à¤° मà¥à¤¸à¤²à¤®à¤¾à¤¨à¥à¤ सॠनफ़रत à¤à¤°à¥à¥¤
— Asaduddin Owaisi (@asadowaisi) April 27, 2024
⣠à¤à¤ मà¥à¤²à¥à¤ à¤à¤¾ वà¤à¤¼à¥à¤°-à¤-à¤à¤à¤¼à¤® à¤à¤¸ मà¥à¤²à¥à¤ à¤à¥ 15 फ़à¥à¤¸à¤¦ à¤à¤µà¤¾à¤® à¤à¥ à¤à¥à¤¸à¤ªà¥à¤ िया à¤à¤¹à¤¤à¤¾ हà¥, à¤à¤¸à¤¸à¥ शरà¥à¤®à¤¨à¤¾à¤ बात à¤à¥à¤ à¤à¤° नहà¥à¤ हॠसà¤à¤¤à¥à¥¤ pic.twitter.com/87mIdAfiAi
മുസ്ലിംകള് ഭൂരിപക്ഷമാവും എന്നൊരു ഭീതി ഹിന്ദുക്കള്‍ക്കിടയില്‍ വളര്‍ത്തുകയാണ് നരേന്ദ്ര മോദി ചെയ്യുന്നത്. ഇത് എത്രനാള്‍ തുടരും? ഞങ്ങളുടെ മതം വ്യത്യസ്തമായിരിക്കാം, എന്നാല്‍ ഞങ്ങള്‍ ഈ രാജ്യത്തു തന്നെയുള്ളവരാണ്- ഒവൈസി പറഞ്ഞു.
രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടത്തിയ പ്രസംഗത്തിലാണ് മോദി വിവാദമായ പ്രസംഗം നടത്തിയത്. ഇതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ പരാതിയില്‍ തെരഞ്ഞെടുപ്പു കമ്മിഷന് ബിജെപി അധ്യക്ഷനോട് വിശദീകരണം തേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം




