
മുഖ്യമന്ത്രി സാക്ഷി; പൊതുവേദിയില്‍ ബിജെപി മന്ത്രിക്ക് നേരെ പാഞ്ഞടുത്ത് കോണ്‍ഗ്രസ് എംപി; ഏറ്റുമുട്ടല്‍; വീഡിയോ
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണു പോര്.
ബംഗളൂരു: പൊതു പരിപാടിക്കിടെ വഴക്കിട്ടു കര്‍ണാടകയിലെ കോണ്‍ഗ്രസ് എംപിയും ബിജെപി മന്ത്രിയും. ബെംഗളൂരു റൂറല്‍ മണ്ഡലത്തിലെ എംപിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ സുരേഷും കര്‍ണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സിഎന്‍ അശ്വത് നാരായണയും തമ്മിലാണു ഏറ്റുമുട്ടലുണ്ടായത്.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണു പോര്. രാമനഗര ജില്ലയില്‍ നടന്ന പരിപാടിയില്‍ നാട്ടില്‍ വികസനം കൊണ്ടുവന്നത് ബിജെപിയാണെന്ന മന്ത്രിയുടെ പരാമര്‍ശമാണ് എംപിയെ ചൊടിപ്പിച്ചത്. പ്രകോപിതനായ ഡി.കെ. സുരേഷ് മന്ത്രിയുടെ അടുത്തേക്കു നടന്നടുക്കുകയായിരുന്നു. ഇരുവരും തമ്മില്‍ മൈക്ക് പോയിന്റില്‍ നിന്നു കൊണ്ടു വാക്കു തര്‍ക്കമായി.
ഡികെ സുരേഷിന്റെ അനുയായികളും അശ്വത് നാരായണയ്ക്കെതിരെ തിരിഞ്ഞു. ഇതോടെ പരിപാടി അലങ്കോലമാകുകയായിരുന്നു. അശ്വത് നാരായണയ്ക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടിയുടെ മുഴുവന്‍ പോസ്റ്ററുകളും വലിച്ച് കീറി.
#WATCH | Karnataka: Congress MP DK Suresh and State Minister Dr CN Ashwathnarayan entered into an altercation on stage over some development works, in presence of CM Basavaraj Bommai at an event in Ramanagara today pic.twitter.com/83YuuBhN8o
â ANI (@ANI) January 3, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
