കിസാന്‍ മോര്‍ച്ചയുടെ ട്രഷറര്‍ ആയിരുന്ന ഇന്ദ്രാണി, ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഉപാധ്യക്ഷ സ്ഥാനവും വഹിച്ചിരുന്നു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:23 am IST

News Now


ഗുവഹാത്തി: മുതിര്‍ന്ന പാര്‍ട്ടി നേതാവുമായുള്ള സ്വകാര്യചിത്രങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അസമില്‍ ബിജെപിയുടെ വനിതാ നേതാവ് ആത്മഹത്യ ചെയ്തു. ഗുവാഹത്തിയിലെ ബമുനിമൈദാം മേഖലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. സംസ്ഥാന ബിജെപിയിലെ പ്രമുഖ വനിതാ നേതാവായ ഇന്ദ്രാണി തഹ്ബില്‍ദാര്‍ ആണ് മരിച്ചത്. കിസാന്‍ മോര്‍ച്ചയുടെ ട്രഷറര്‍ ആയിരുന്ന ഇന്ദ്രാണി, ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഉപാധ്യക്ഷ സ്ഥാനവും വഹിച്ചിരുന്നു.

വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന മറ്റൊരു ബിജെപി നേതാവുമായി വിവാഹേതര ബന്ധം ഇന്ദ്രാണി പുലര്‍ത്തിയതായും ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദ്രാണി ആത്മഹത്യ ചെയ്തതെന്നാണു വിവരം.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സെന്‍ട്രല്‍ ഗുവാഹത്തി ഡിസിപി ദീപക് ചൗധരി അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates