
അസമില്‍ മിന്നല്‍പ്രളയം; 24,681 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, റോഡ് ഒലിച്ചുപോയി- വീഡിയോ
ആറു ജില്ലകളിലെ 94 ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.
ഗുവാഹത്തി: അസമില്‍ മിന്നല്‍പ്രളയം. ആറു ജില്ലകളിലെ 94 ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 24,681 ആളുകളെ മാറ്റി പാര്‍പ്പിച്ചു.
#WATCH Torrential rains washed away a portion of a road in the Haflong area in Assam's Dima Hasao district pic.twitter.com/SLZdo1O07B
â ANI (@ANI) May 15, 2022
ശനിയാഴ്ച വരെ തുടര്‍ച്ചയായി പെയ്ത മഴയാണ് അസം നിവാസികളെ ദുരിതത്തിലാക്കിയത്.ദിമാ ഹസോ ജില്ലയിലെ ഹാഫ് ലോങ് പ്രദേശത്ത് മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കാച്ചര്‍, ധേമാജി, ഹോജായ്, കര്‍ബി ആംഗ്ലോങ് വെസ്റ്റ്, നാഗോണ്‍, കാംരൂപ് ജില്ലകളാണ് പ്രളയക്കെടുതി നേരിടുന്നത്.
#WATCH Roads, bridges and agricultural land were inundated in Hojai, Assam yesterday due to floods following incessant rain in the region pic.twitter.com/DitKiMbb6O
â ANI (@ANI) May 15, 2022
വിവിധയിടങ്ങളിലെ 12 ഗ്രാമങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഹാഫ് ലോങ് മേഖലയില്‍ കുത്തൊഴുക്കില്‍ റോഡ് ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അയല്‍ സംസ്ഥാനങ്ങളായ മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. പല നദികളും കരകവിഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




