
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ലഖ്നൗ: ലഖിംപുര്‍ ഖേരി വിഷയത്തില്‍ വീണ്ടും വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ലഖിംപുര്‍ ഖേരി സംഭവം ഹിന്ദു-സിഖ് സംഘര്‍ഷമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു.
'ഇത് അധാര്‍മികമായ വ്യഖ്യാനം മാത്രമല്ല, സുഖപ്പെട്ട മുറിവുകള്‍ വീണ്ടും തുറക്കുകയാണ്. നിസ്സാര രാഷ്ട്രീയനേട്ടങ്ങളെ ദേശത്തിന്റെ ഐക്യത്തിന് മുകളിലായി കാണരുത്'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
An attempt to turn #LakhimpurKheri into a Hindu vs Sikh battle is being made. Not only is this an immoral & false narrative, it is dangerous to create these fault-lines & reopen wounds that have taken a generation to heal.We must not put petty political gains above national unity
â Varun Gandhi (@varungandhi80) October 10, 2021
ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹം പാഞ്ഞുകയറി കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നേരത്തെയും വരുണ്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. അക്രമത്തിന് പിന്നിലുള്ളവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിന്റേതായി പുറത്തുവന്ന വീഡിയോ തന്റെ ഹൃദയത്തിനെ ഉലച്ചുകളഞ്ഞെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയത്തില്‍ സുപ്രീംകോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



