താമസം വാടകവീട്ടില്‍; ഓട്ടോ ഡ്രൈവര്‍ ശരവണന്‍ ഇനി മേയര്‍

കോണ്‍ഗ്രസ് ടിക്കറ്റിലാണ് വാര്‍ഡ് 17ല്‍ നിന്ന് ശരവണന്‍ വിജയിച്ചത്.

ഓട്ടോ ഡ്രൈവര്‍ കെ ശരവണന്‍
Last Updated :20 January 2024, 8:58 am IST

തഞ്ചാവൂര്‍:  നാല്‍പ്പത്തിരണ്ടുകാരനായ ഓട്ടോ ഡ്രൈവര്‍ കെ ശരവണന്‍ കുംഭകോണം മേയറാകും.  കോണ്‍ഗ്രസ് ടിക്കറ്റിലാണ് വാര്‍ഡ് 17ല്‍ നിന്ന് ശരവണന്‍ വിജയിച്ചത്.  ഡിഎംകെ. സഖ്യത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ലഭിച്ച ഏക മേയര്‍സ്ഥാനമാണിത്. 48 വാര്‍ഡുള്ള കോര്‍പ്പറേഷനില്‍ 42 സീറ്റിലും ഡിഎംകെ. സഖ്യമാണ് വിജയിച്ചത്. 

ഡിഎംകെയുടെ മേയറുണ്ടാകുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസിന് സീറ്റ് ലഭിക്കുന്നത്. സഖ്യത്തില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ മാത്രമുള്ള കോണ്‍ഗ്രസിലെ ശരവണന് നറുക്കുവീഴുകയായിരുന്നു.

20 വര്‍ഷമായി ഓട്ടോ ഓടിക്കുന്ന ശരവണന്‍ കുംഭകോണം സിറ്റി കോണ്‍ഗ്രസ് മണ്ഡലം ഉപാധ്യക്ഷനാണ്. തെരഞ്ഞെടുപ്പിലെ കന്നിമത്സരത്തില്‍ വിജയിച്ചു. വാടകവീട്ടിലാണ് താമസം. സാധാരണക്കാരനായ എനിക്ക് മേയറായി അവസരം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് ശരവണനും കുടുംബവും പ്രതികരിച്ചു. ആറാം ക്ലാസ് വരെയാണ് ശരവണന്റെ വിദ്യാഭ്യാസം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now