വിനോദയാത്രയ്ക്ക് പോകുകയാണെന്നും ഞായറാഴ്ച മടങ്ങിയെത്തുമെന്നും പറഞ്ഞാണ് സുശീല്‍കുമാര്‍ വീട്ടില്‍ നിന്നും പോയത്

യുവാവിനെ കൊന്ന് അഴുക്കുചാലിൽ തള്ളി/പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

മുംബൈ : ഭാര്യയെപ്പറ്റി അപവാദം പറഞ്ഞതിന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ദമ്പതിമാരായ ചാള്‍സ് നാടാന്‍ (41), സലോമി(31) എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലാണ് സംഭവം. 

ഗ്രാന്‍ഡ് റോഡില്‍ ഒരു സ്വകാര്യ ബാങ്കില്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജരായി ജോലി ചെയ്തിരുന്ന സുശീല്‍കുമാര്‍ സര്‍നായിക്കിനെ (31) ആണ് ഇവര്‍ കൊലപ്പെടുത്തിയത്. ഇയാളെ കൊന്ന് 12 കഷണങ്ങളാക്കിയ ശേഷം പെട്ടിയിലാക്കി അഴുക്കു ചാലില്‍ തള്ളുകയായിരുന്നു. 

വിനോദയാത്രയ്ക്ക് പോകുകയാണെന്നും ഞായറാഴ്ച മടങ്ങിയെത്തുമെന്നും പറഞ്ഞാണ് സുശീല്‍കുമാര്‍ വീട്ടില്‍ നിന്നും പോയത്. എന്നാല്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ റായ്ഗഡ് നെരൂളില്‍ അഴുക്കുചാലില്‍ നിന്ന് പെട്ടികളിലാക്കി ഉപേക്ഷിച്ച നിലയില്‍ പൊലീസ് അജ്ഞാത മൃതദേഹം കണ്ടെടുത്തു. 

ഇത് സുശീലിന്റെതാണെന്ന് അന്വേഷണത്തില്‍ പൊലീസ് സ്ഥിരീകരിച്ചു. പെട്ടികളില്‍ ഒട്ടിച്ചിരുന്ന സ്റ്റിക്കറുകലില്‍ നിന്ന് കടയെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വാങ്ങിയത് ചാള്‍സ് ആണെന്ന് കണ്ടെത്തിയത്. 

സലോമിയും സുശീല്‍കുമാറും ഒരു കോള്‍ സെന്ററില്‍ ഒപ്പം ജോലി ചെയ്തിരുന്നവരാണ്. ഒരിക്കല്‍ സലോമിയുടെ വീട്ടിലെത്തിയ സുശീല്‍കുമാര്‍ അവരെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതാണ് കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ചാല്‍സ് കത്തികൊണ്ട് സുശീലിനെ കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് സലോമിയും ചാള്‍സും കൂടി മൃതദേഹം 12 കഷണങ്ങളാക്കി നുറുക്കി രണ്ട് പെട്ടികളിലാക്കിയശേഷം അഴുച്ചു ചാലില്‍ ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates