പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി മന്‍ കി ബാത്ത് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് കര്‍ഷകര്‍

കര്‍ഷക പ്രക്ഷോഭത്തിന്റെം 25ാം ദിവസത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആഹ്വാനം
Last Updated :20 January 2024, 8:34 am IST

News Now

ന്യഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി മന്‍ കി ബാത്ത് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് കര്‍ഷകര്‍. ഡിസംബര്‍ 27നുള്ള മന്‍ കി ബാത്ത് തീരുന്നതുവരെ വീടുകളില്‍ പാത്രം കൊട്ടി പ്രതിഷേധം അറിയിക്കണമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആഹ്വാനം ചെയതു. 

കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുക്കുന്നവരെ അഭിനന്ദിക്കാന്‍ വീടുകളില്‍ ഇരുന്ന് പാത്രവും കൈയ്യും കൊട്ടണമെന്ന് നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഈ ആഹ്വാനമാണ് സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി അനുകരിക്കാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. 

ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം 25ാം ദിവസം പിന്നിട്ടപ്പോള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കര്‍ഷകരുടെ ആഹ്വാനം. നാളെമുതല്‍ റിലേ നിരഹാരാ സമരം ആരംഭിക്കുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates