മധ്യപ്രദേശില്‍ ബീഫ് വിറ്റയാള്‍ പിടിയില്‍; ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്

മധ്യപ്രദേശില്‍ ബീഫ് വിറ്റയാള്‍ പിടിയില്‍; ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്

മധ്യപ്രദേശില്‍ ഗോവധം നിരോധിച്ചിട്ടുണ്ട്‌
Last Updated :20 January 2024, 8:30 am IST

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ മാട്ടിറച്ചി വിറ്റ മുപ്പത്തിയൊന്‍പതുകാരനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്. ഇയാളുടെ കടയില്‍നിന്ന് വലിയ അളവില്‍ ബീഫ് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ഇന്‍ഡോറിലെ റാവുജി ബസാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സൗത്ത് തോഡയില്‍നിന്നാണ് വ്യാപാരി പിടിയിലായത്. സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കടയില്‍ പൊലീസ് പരിശോധന നടത്തുകയായിരുന്നു. 

ആട്ടിറച്ചി വില്‍ക്കാനുള്ള ലൈസന്‍സിന്റെ മറവില്‍ ഇയാള്‍ മാട്ടിറച്ചി വില്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്ത് ഗോവധം നിരോധിച്ചിട്ടുണ്ട്. എവിടെനിന്നാണ് ഇയാള്‍ക്കു ബീഫ് ലഭിച്ചത് എന്നും ആരാണ് ഇതു വാങ്ങിക്കൊണ്ടിരുന്നത് എന്നും പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

നേരത്തെ ഇന്‍ഡോറിലും ഉജ്ജയിനിലും രണ്ടുപേരെ ബീഫ് വിറ്റതിന് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ മധ്യപ്രദേശ് ഗോവധ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now