
News Now
സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ
ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

ചെന്നൈ: ഉപേക്ഷിക്കപ്പെടുന്ന ആനക്കുട്ടികൾക്ക് ബെല്ലി അമ്മയാണ്, ബൊമ്മൻ അച്ഛനും. ‘ദി എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിയിലൂടെ ഇവരുടെ ജീവിതം ഓസ്കർ വേദി വരെ എത്തി. ഇപ്പോൾ ബെല്ലിയേയും ബൊമ്മനേയും തേടി മറ്റൊരു സന്തോഷം കൂടി എത്തുകയാണ്. തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാനായിരിക്കുകയാണ് ബെല്ലി.
നീലഗിരി മുതുമല കടുവസങ്കേതത്തിലെ ആനപ്പാപ്പാനായി ബെല്ലിക്ക് സ്ഥിര നിയമനം നൽകിയിരിക്കുകയാണ് തമിഴ്നാട് സർക്കാർ. ചെന്നൈയിലെ സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ബെല്ലിക്ക് നിയമന ഉത്തരവ് കൈമാറി.
Fabulous News. Tmt. Bellie our very own Elephant Whisperer has become the first woman to be appointed as a permanant woman Cavady ( Elephant Care Taker) by the Government of Tamil Nadu, for her selfless & dedicated service in saving precious elephant calves at Theppakau Elephant⦠pic.twitter.com/Gz6fVMsGZo
â Supriya Sahu IAS (@supriyasahuias) August 2, 2023
ആനപ്പാപ്പാന്‍ ആയതിൽ ഏറെ സന്തോഷമുണ്ടെന്ന് ബെല്ലി പറഞ്ഞു. പുതിയ ചുമതലയിലൂടെ നിരവധി ആനകളെ ബെല്ലിക്ക് സംരക്ഷിക്കേണ്ടതായി വരും. എന്നാല്‍ തന്റെ ഹൃദയം എപ്പോഴും ആനക്കുട്ടികള്‍ക്കൊപ്പമായിരിക്കും എന്നാണ് അവർ പറയുന്നത്. ആനക്കൂട്ടം ഉപേക്ഷിച്ചുപോയ ബൊമ്മി, രഘു എന്നീ ആനകള്‍ക്കാണ് ബെല്ലിയും ബൊമ്മനും സംരക്ഷണം ഒരുക്കിയത്. ആനകളുമായുള്ള ഈ ദമ്പതികളുടെ അപൂർ ബന്ധത്തെ ആസ്പദമാക്കി ഒരുക്കിയ ദി എലിഫന്റ് വിസ്പറേഴ്സിന് ഓസ്കർ പുരസ്കാരം ലഭിച്ചിരുന്നു. ഇതോടെയാണ് ബൊമ്മയും ബെല്ലിയും രാജ്യത്തിനു തന്നെ അഭിമാനമായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


