സിജെപി നേതാക്കളായ സൗരവ് സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിന്‍ഡെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അപ്രതീക്ഷിത പ്രതിഷേധം.

CJP's Saurav Das, Ashutosh Ranka Jump Jantar Mantar Gate To Protest, Detained
ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്ന സിജെപി നേതാക്കള്‍
Last Updated :13 October 2026, 10:03 am IST
Guest Author :Sujith

News Now

ന്യുഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്തറിലേക്ക് മിന്നല്‍ സമരവുമായി സിജെപി പ്രവര്‍ത്തകര്‍. ദേശീയ പതാകയുമായി എത്തിയ പത്തേളം പ്രവര്‍ത്തകരാണ് ജന്തര്‍ മന്തറില്‍ ചാടിക്കടന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധം നടത്തിയത്. സിജെപി നേതാക്കളായ സൗരവ് സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിന്‍ഡെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അപ്രതീക്ഷിത പ്രതിഷേധം.

ജന്തര്‍മന്തറില്‍ ആര്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത തരത്തില്‍ എല്ലായിടത്തും ബാരിക്കേഡുകള്‍ കൊണ്ട് പൊലീസ് തടസം സൃഷ്ടിച്ചിരുന്നു. ജന്തര്‍മന്തറിന്റെ പുറകുവശം വഴി ബാരിക്കേഡ് മറികടന്ന് എത്തിയ പ്രവര്‍ത്തകര്‍ ദേശീയപതാകയുമേന്തി ഭാരത് മാതാ കീ ജയ്, ഇന്‍ക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധം നടത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് എത്തി സിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തു,

ത്രിവര്‍ണ പതാകയുമേന്തി സിജെപി പ്രവര്‍ത്തകര്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ പറഞ്ഞു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും സിജെപി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള വേദിയില്ലെന്ന് ഡല്‍ഹി പൊലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിജെപി പ്രവര്‍ത്തകര്‍ അവിടെ അപ്രതീക്ഷിത പ്രതിഷേധം നടത്തിയത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുമെന്ന് നേരത്തെതന്നെ സിജെപി പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

Summary

CJP's Saurav Das, Ashutosh Ranka Jump Jantar Mantar Gate To Protest, Detained

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates