
കേന്ദ്ര നിര്‍ദേശം നടപ്പാക്കി, പശ്ചിമ ബംഗാള്‍ രാജ്ഭവന് ഇനി 'ലോക് ഭവന്'
നിലവില്‍ രാജ്ഭവന് എന്നാണ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതി അറിയപ്പെടുന്നത്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഗവര്‍ണറുടെ ഔദ്യോഗിക വസതി ഇനി ലോക്ഭവന് എന്ന് അറിയപ്പെടും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് പേരുമാറ്റം. ബംഗാള്‍ ഗവര്‍ണര്‍ സിവി ആന്ദബോസ് പേരുമാറ്റം ഔദ്യോഗികമായ പ്രഖ്യാപിച്ചു. നിലവില്‍ രാജ്ഭവന് എന്നാണ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതി അറിയപ്പെടുന്നത്.
ബംഗാളിലെ പേരുമാറ്റം സംബന്ധിച്ച് നവംബര്‍ 25 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു. കൊല്‍ക്കത്തയിലെ 'രാജ്ഭവന്', ഫ്ലാഗ്സ്റ്റാഫ് ഹൗസ്, ഡാര്‍ജിലിങ് എന്നിവയുടെ പേര് ഇനി മുതല്‍ 'ലോക് ഭവന്' എന്ന് പുനര്‍നാമകരണം ചെയ്യുന്നു എന്ന് വ്യക്തമാക്കുന്നതാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം. ഇതിന് പിന്നാലെയാണ് പേരുമാറ്റം ഗവര്‍ണര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസിനുള്ള ആദരമാണ് പേരുമാറ്റം എന്നും ഗവര്‍ണര്‍ ട്വിറ്റര്‍ കുറിപ്പില്‍ അറിയിച്ചു.
ജനങ്ങളുടെ ആവശ്യങ്ങള്‍, പ്രതീക്ഷകള്‍, പ്രശ്നങ്ങള്‍ എന്നിവ പരിഗണിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനം സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവര്‍ണറുടെ ഔദ്യോഗിക വസതി ജന്‍ രാജ് ഭവന് എന്ന നിലയിലേക്ക് മാറ്റുന്ന പ്രേരണയായത് എന്ന് ഗവര്‍ണര്‍ സിവി ആനന്ദ ബോസ് എക്സ് പോസ്റ്റില്‍ അറിയിച്ചു. രാജ് ഭവന് എന്ന സംവിധാനം ആശ്ചര്യത്തോടെയും ഭയത്തോടെയും ജനങ്ങള്‍ നോക്കാണുന്ന സാഹചര്യം ഇല്ലാതാക്കണം എന്നും ഗവര്‍ണര്‍ പോസ്റ്റില്‍ പറയുന്നു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
West Bengal Governor C V Ananda Bose on Saturday implemented a central government directive and renamed the Raj Bhavan in Kolkata to 'Lok Bhavan'.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


