
ഇരയുടെ മാതാപിതാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്തു, അന്വേഷണത്തില്‍ വീഴ്ച; ആര്‍ജി കര് ബലാത്സംഗക്കേസില്‍ 3 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
നിലവില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളജ് വളപ്പില്‍ പിജി വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തില്‍ വീഴ്ചകള്‍ വരുത്തിയെന്നാരോപിച്ച് മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ബംഗാള്‍ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മിഷണര്‍ വിനീത് ഗോയല്‍, മുന്‍ ഡപ്യൂട്ടി കമ്മിഷണര്‍മാരായ ഇന്ദിര മുഖര്‍ജി, അഭിഷേക് ഗുപ്ത എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്നാണ് സസ്പെന്‍ഷനെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.
ഇരയുടെ മാതാപിതാക്കള്‍ക്ക് കൈക്കൂലിയായി പണം വാഗ്ദാനം ചെയ്തതും, കൊലപാതകവുമായി ബന്ധപ്പെട്ട് 'അനധികൃത പത്രസമ്മേളനം' നടത്തിയതും ഉള്‍പ്പെടെ ആര്‍ജി കര് കേസ് കൈകാര്യം ചെയ്തതില്‍ ഈ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും വീഴ്ചയുണ്ടായെന്ന് അധികാരി ആരോപിച്ചു. നിലവില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അച്ചടക്ക നടപടികളും വകുപ്പുതല അന്വേഷണവും ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറി നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2024 ഓഗസ്റ്റില്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ അതിക്രൂരമായിട്ടാണ് 31 കാരിയായ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. കഴുത്തിന്റെ എല്ലു പൊട്ടിയ നിലയിലായിരുന്നു. ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Bengal Suspends 3 IPS Officers Over "Lapses" In RG Kar Rape-Murder Case
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'വാര്‍ത്ത അറിഞ്ഞത് അതേ ചാനലില്‍ നിന്ന്, സംപ്രേഷണം തടസ്സപ്പെട്ടിട്ടില്ല'; എസ്ഐടി നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

'ബംഗാളികള്‍ക്ക് എങ്ങനയാണ് മീനും ഇറച്ചിയും കഴിക്കാതിരിക്കാനാവുക?'; ദുര്‍ഗാ പൂജയ്ക്ക് മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ പാര്‍ട്ടികള്‍ക്ക് വിലക്ക്


