വിലകൂടിയ സാരി കത്തിപ്പോയെന്ന് തയ്യല്‍ക്കാരി; നഷ്ടപരിഹാരം നല്‍കാന്‍ രണ്ട് വര്‍ഷത്തിന് ശേഷം കോടതി ഉത്തരവ് 

സാരിയുടെ വിലയായ 21,975രൂപയ്ക്ക് പുറമേ 10,000രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:57 am IST

ബംഗളൂരു: വിലകൂടിയ സാരി നശിപ്പിച്ച പരാതിയില്‍ തയ്യല്‍ക്കാരി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. രണ്ട് വര്‍ഷത്തോളം നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് വൃദ്ധദമ്പതികള്‍ കേസ് ജയിച്ചത്. സാരിയുടെ വിലയായ 21,975രൂപയ്ക്ക് പുറമേ 10,000രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. 

2019 ഓഗസ്റ്റിലാണ് ഇവാനി ഭാര്യ മംഗള ഇവാനിക്കായി സാരി വാങ്ങിയത്. രണ്ട് മാസത്തിന് ശേഷം സാരിക്ക് ഫോള്‍ പിടിപ്പിക്കാനായി അടുത്തുള്ള തയ്യല്‍ക്കാരിയായ ദിവ്യയെ ഏല്‍പ്പിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സാരി കത്തിപ്പോയെന്ന് ദിവ്യ ഇവരെ വിളിച്ചറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്പതികള്‍ തയ്യല്‍ക്കാരന് നോട്ടീസ് അയച്ചത്. 

ദമ്പതികള്‍ തന്നെ ഏല്‍പ്പിച്ച സാരി കൈയില്‍ കിട്ടിയപ്പോള്‍ തന്നെ കത്തിയിരിക്കുകയായിരുന്നെന്ന് ദിവ്യ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ബംഗളൂരു ഉപഭോക്തൃ കോടതിയാണ് പിഴ വിധിച്ചത്. ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now