
News Now
ചിയ വിത്തുകൾ എങ്ങനെ വീട്ടിൽ വളർത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാധനങ്ങൾ വാങ്ങുമ്പോൾ പാക്കറ്റിലെ എന്തൊക്കെ വിവരങ്ങൾ ശ്രദ്ധിക്കണം?
ഏകാധിപത്യപരമായ പെരുമാറ്റവും സാമ്പത്തിക ക്രമക്കേടുകളും; തിരുനാവായ മഹാമാഘ മഹോത്സവ നേതൃത്വത്തില് നിന്ന് സ്വാമി ആനന്ദവനത്തെ മാറ്റിയതില് വിശദീകരണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 772 lottery result

തിരുവനന്തപുരം: കര്ഷകസംഘടനകള് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. വൈകീട്ട് ആറുമണി വരെയാണ് ബന്ദ്. ട്രേഡ് യൂണിയനുകള്, ബാര് അസോസിയേഷനുകള്, രാഷ്ട്രീയപാര്ട്ടികള് തുടങ്ങിയവ ഭാരത് ബന്ദിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
റോഡ്, റെയില് ഗതാഗതം തടയും. കടകള്, മാളുകള്, സ്ഥാപനങ്ങള് തുടങ്ങിയവ ബന്ദിനോട് സഹകരിക്കണമെന്ന് കര്ഷക സംഘടനകള് അഭ്യര്ത്ഥിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളെ ബന്ദില് നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കേന്ദ്രസര്ക്കാര് കൊണ്ടുവന്ന കാര്ഷിക നിയമങ്ങള് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ബന്ദിന് ആഹ്വാനം നല്കിയത്. കര്ഷകപ്രക്ഷോഭം ആരംഭിച്ചശേഷം ഇത് രണ്ടാം തവണയാണ് ഭാരത്ബന്ദിന് ആഹ്വാനം ചെയ്യുന്നത്.
Samyukt Kisan Morcha has called for a 12 hour long âBharat Bandhâ today, protestors block the road at Singhu Border pic.twitter.com/CIxfHmGZuF
â ANI (@ANI) March 26, 2021
സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില് കേരളത്തില് ഭാരത് ബന്ദ് നടത്തില്ലെന്ന് കേരള കര്ഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ കെ രാഗേഷ് എംപി പറഞ്ഞു. കേന്ദ്രത്തിന്റെ കര്ഷക ദ്രോഹ നയങ്ങള്ക്കെതിരെ വൈകീട്ട് ബൂത്തു കേന്ദ്രങ്ങളില് പ്രതിഷേധ പ്രകടനം നടത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

