ബിക്കാനീര്‍-ഗുവഹാത്തി ട്രെയിന്‍ പാളം തെറ്റി; മൂന്ന് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; അന്വേഷണത്തിന് ഉത്തരവിട്ടു

പശ്ചിമബംഗാളില്‍ ബിക്കാനീര്‍ - ഗുവഹാത്തി ട്രെയിന്‍ പാളം തെറ്റി.

bikaneer_express_derailed
Last Updated :20 January 2024, 8:57 am IST

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിക്കാനീര്‍ - ഗുവഹാത്തി ട്രെയിന്‍ പാളം തെറ്റി. നാല് ബോഗികളാണ് പാളം തെറ്റിയത്. മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

പറ്റ്‌നയില്‍ നിന്ന് ഗുവഹാത്തിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം.റെയില്‍വെ പൊലീസും ദേശീയ ദുരന്ത നിവരാണ സേനയും മറ്റ് റെയില്‍വെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now