കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്
4 പേർ പിടിയിൽ

കാസർകോട്: പഞ്ചാബിൽ നിന്ന് കൊറിയർ സർവീസ് വഴി കിലോക്കണക്കിന് രാസലഹരി കടത്തുന്ന അന്തർസംസ്ഥാന സംഘത്തിന്റെ നീക്കം തകർത്ത് കുമ്പള പൊലീസ്. നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മംഗളൂരുവിൽ നിന്ന് രണ്ട് കിലോയോളം എംഡിഎംഎ പിടികൂടി.
കടത്തുമായി ബന്ധപ്പെട്ട് ഷിറിയ ബത്തേരി മഹല്ലിൽ മുഹമ്മദ് അൻസാദ് (26) നെ പൊലീസ് പിടികൂടിയതോടെയാണ് വൻ ലഹരി ഇടപാടിന്റെ ചുരുളഴിഞ്ഞത്. ഇയാളുടെ പക്കൽ നിന്ന് 1.8 ഗ്രാം എംഡിഎംഎയും ലഹരി വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 2,97,500 രൂപയും പൊലീസ് കണ്ടെടുത്തു.
അൻസാദ് മുഖേന കൊറിയർ വഴി മംഗളൂരുവിൽ മയക്കുമരുന്ന് എത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുമ്പള പൊലീസ് മംഗളൂരു പൊലീസുമായി ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ ഉള്ളാളിൽ നിന്നു 1.8 കിലോ എംഡിഎംഎ പിടിച്ചെടുത്തു. അൻസാദിനു പുറമെ കേസിൽ മറ്റ് മൂന്ന് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്.
കാസർകോട് മംഗൽപാടി സ്വദേശി അബ്ദുൽ ഹഫീൽ (25), കർണാടക മംഗളൂരു സിറ്റി കൂളൂർ കസബ ബെംഗ്രെ സ്വദേശി സിയാവുൾ ഹഖ് (30), നിലവിൽ മംഗളൂരു പാണ്ഡേശ്വര ഓൾഡ് കന്റ് റോഡിലെ ആയിഷ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അൽത്താഫ് (28) എന്നിവരെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു പൊലീസുമായി സഹകരിച്ച് കുമ്പള പൊലീസ് തുടരന്വേഷണം നടത്തും.
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Summary
Interstate MDMA Smuggling Racket Foiled: Police Bust Courier Route Worth Crore
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





