
ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; കോണ്‍ഗ്രസിനും ഫോര്‍വേഡ് ബ്ലോക്കിനും ഓരോ സീറ്റ്
കഴിഞ്ഞ തവണ നേടിയ സീറ്റില്‍ രണ്ടെണ്ണം ബിജെപിക്ക് നഷ്ടമായി.

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന 12ല്‍ ഏഴ് സീറ്റ് ബിജെപി നേടി. പല വാര്‍ഡുകളിലും വന്‍ ഭൂരിപക്ഷമാണ് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത്. അതേസമയം, കോണ്‍ഗ്രസ് ഒരിടത്ത് മാത്രമാണ് ജയിച്ചത്. ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയെ തോൽപിച്ച് സംസ്ഥാന ഭരണം പിടിച്ച ബിജെപിക്ക് ജയത്തിന്റെ ആവേശം നിലനിർത്താനായി. എഎപിക്ക് വലിയ നേട്ടമുണ്ടായില്ല.
WHAT TO READ NEXT

പ്രധാനമന്ത്രിയുടെ ഓഫീസ് പുനര്‍നാമകരണം ചെയ്യുന്നു; ഇനി 'സേവ തീര്‍ഥ്'
ഒരുപതിറ്റാണ്ടിന് പിന്നാലെയാണ് ഡല്‍ഹി ഭരണം ബിജെപി തിരിച്ചുപിടിച്ചത്. കഴിഞ്ഞ തവണ നേടിയ സീറ്റില്‍ രണ്ടെണ്ണം ബിജെപിക്ക് നഷ്ടമായി. ഏഴ് സീറ്റ് ബിജെപി നേടിയപ്പോള്‍ മൂന്ന് സീറ്റില്‍ എഎപി ജയിച്ചു. ഓരോ സീറ്റ് വീതം കോണ്‍ഗ്രസിനും ഫോര്‍വേഡ് ബ്ലോക്കിനും ലഭിച്ചു. രേഖ ഗുപ്ത ഒഴിഞ്ഞ ഷാലിമാര്‍ ബാഗ് ബി സീറ്റില്‍ ഇത്തവണ ബിജെപിക്ക് വേണ്ടി മല്‍സരിച്ചത് അനിത ജെയ്ന്‍ ആയിരുന്നു. 10000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവരുടെ വിജയം. എഎപിയുടെ ബബിത റാണയെ ആണ് അനിത പരാജയപ്പെടുത്തിയത്.
WHAT TO READ NEXT

എസ്ഐആര്‍: പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്രം
നിലവില്‍ 250 സീറ്റുകളില്‍ 122 എണ്ണം ബി.ജെ.പിക്കും 102 എണ്ണം എ.എ.പിക്കും ഉണ്ട്. കോണ്‍ഗ്രസിന് ഇനി ഒമ്പത് സീറ്റുകളാണുണ്ടാവുക. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ കീഴിലെ ആദ്യതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായെന്നാണ് ബിജെപി വിലയിരുത്തല്‍. ആംആദ്മി പാര്‍ട്ടിയുടെ ചുമതലയേറ്റ ശേഷം സൗരഭ് ഭരദ്വജിന്റെ കീഴില്‍ സീറ്റുകളൊന്നും നഷ്ടമായില്ലെന്ന ആത്മവിശ്വാസത്തിലാണ് എഎപി.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
BJP 7, AAP 3 In Delhi Municipal By-Polls, Congress Scoops 1
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

