
News Now
ന്യൂഡല്‍ഹി; മൂന്നു സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമാരെ നിയമിച്ച് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ. പുതുച്ചേരിയില്‍ എസ് സെല്‍വഗണപതിയെയാണ് സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്. ദീര്‍ഘകാലമായി ബിജെപി സംസ്ഥാന ട്രഷറര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
വി സാമിനാഥനെ മാറ്റിയാണ് സെല്‍വഗണിപതിയുടെ നിയമനം. നാഗാലാന്‍ഡ് ബിജെപി സംസ്ഥാന അധ്യക്ഷനായി ബെഞ്ചമിന്‍ യെപ്‌തോമിയെയും, മേഘാലയയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റായി റിക്മാന്‍ മോമിനെയും നിയമിച്ചു.
ബെഞ്ചമിന്‍ യെപ്‌തോമി നാഗാലാന്‍ഡ് ബിജെപി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പ്രസിഡന്റായിരുന്ന തേംജെന്‍ ഇംന അലോങിനെ മാറ്റിയാണ് യെപ്‌തോമിയെ നിയമിച്ചത്. ഏണസ്റ്റ് മാവ്രിയെ മാറ്റിയാണ് റിക്മാന്‍ മോമിന്റെ നിയമനം.
BJP chief JP Nadda appointed S Selvaganabathy as party president of Puducherry, Benjamin Yepthomi as party president of Nagaland and Rikman Momin as party president of Meghalaya pic.twitter.com/r9aIuJoaRO
â ANI (@ANI) September 27, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





