ഹരിയാന ഭരണം നിലനിര്‍ത്തണം; സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കാന്‍ ബിജെപി

അതിനിടെ നാല് സ്വതന്ത്ര എംഎല്‍എമാര്‍ ഡല്‍ഹിയില്‍ ഹരിയാനയുടെ ചുമതലുയള്ള ബിപ്ലബ് ദേബുമായി കൂടിക്കാഴ്ച നടത്തി.

ഹരിയാനയിലെ സ്വതന്ത്ര എംഎല്‍എയുമായി ബിപ്ലബ് ദേബ് കൂടിക്കാഴ്ച നടത്തുന്നു/ എഎന്‍ഐ
Last Updated :20 January 2024, 9:21 am IST

ചണ്ഡിഗഡ്: ഹരിയാന ബിജെപി നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരില്‍ അതൃപ്തി പുകയുന്നു. ഭരണം നിലനിര്‍ത്താനായി ബിജെപി നേതൃത്വം സ്വതന്ത്ര എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ ജെജപി തയ്യാറെടുക്കുന്നതിനിടെയാണ് നീക്കം. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമായി മത്സരിക്കാനില്ലെന്നാണ് സഖ്യകക്ഷിയായ ജെജെപി നിലപാട്. അതിനിടെ നാല് സ്വതന്ത്ര എംഎല്‍എമാര്‍ ഡല്‍ഹിയില്‍ ഹരിയാനയുടെ ചുമതലുയള്ള ബിപ്ലബ് ദേബുമായി കൂടിക്കാഴ്ച നടത്തി. സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിയില്‍ വിശ്വാസം രേഖപ്പെടുത്തിയെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. എംഎല്‍എമാരായ ധരം പാല്‍ ഗോന്ദര്‍, രാകേഷ് ദൗല്‍ത്തബാദ്, രണ്‍ധീര്‍ സിംഗ്, സോംവീര്‍ സാങ്വാന്‍ എന്നിവരുമൊത്തുള്ള ചിത്രം ദേബ് ട്വിറ്ററില്‍ പങ്കുവച്ചു. വ്യാഴാഴ്ചയായിരുന്നു കൂടിക്കാഴ്ച.

അതേസമയം, ഹരിയാനയിലെ പത്ത് ലോക്‌സഭാ സീറ്റുകളിലും ബിജെപി അധികാരത്തിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഓം പ്രകാശ് പറഞ്ഞു. 90 അംഗങ്ങളുള്ള നിയസമസഭയില്‍ ബിജെപിക്ക് 41 സീറ്റുകളാണ് ഉള്ളത്. സഖ്യകക്ഷിയായ ജെജിപിക്ക് പത്തുസീറ്റുകളും എച്ച്എല്‍പിക്ക് ഒരു സീറ്റും അഞ്ച് സ്വതന്ത്രരുമാണ് ഉള്ളത്. ജെജെപി സഖ്യം അവസാനിപ്പിച്ചാല്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കാന്‍ സ്വതന്ത്രരുടെ പിന്തുണ നിര്‍ണായകമാണ്. അടുത്ത വര്‍ഷം ഒക്ടോബറില്‍ നിയമസഭയുടെ കാലാവധി അവസാനിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now