98 വയസ്സുള്ള അഡ്വാനിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

BJP Leader LK Advani, 98, Admitted To Delhi Hospital With Chest Infection
LK Advani
Last Updated :17 October 2026, 8:27 am IST
Guest Author :Sujith

News Now

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

98 വയസ്സുള്ള അഡ്വാനിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മേയ് മാസം ആദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് അദ്ദേഹത്തെ കുറച്ചുദിവസങ്ങള്‍ക്ക് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ വസതിയിലെത്തി അഡ്വാനിയെ സന്ദര്‍ശിച്ചിരുന്നു. ഒക്ടോബര്‍ 7-ന് ആയിരുന്നു സന്ദര്‍ശനം.

Summary

BJP Leader LK Advani, 98, Admitted To Delhi Hospital With Chest Infection

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates