
യാത്ര തടസ്സപ്പെട്ടവര്ക്ക് ടിക്കറ്റ് തുക പൂര്ണമായും തിരികെ നല്കുമെന്ന് കമ്പനി

News Now
മനസ്സു തുറക്കാൻ ഒരിടം; ഡയറി എഴുതുന്ന ശീലം വീണ്ടും തിരിച്ചെത്തുന്നു
റഷ്യന് എണ്ണ ഇറക്കുമതിയില് ഇന്ത്യക്ക് ആശ്വാസം; തീരുവകളില് ഇളവ് പ്രഖ്യാപിച്ച് ട്രംപ്

വഖഫ് ബോര്ഡിന് പുതിയ ചെയര്മാന്; നേഹ ബോറയെ വിട്ടയച്ചു; മുഖ്യമന്ത്രി ശബരിമല ദര്ശനത്തിന്; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

നെഞ്ചില് അണുബാധ; ബിജെപി നേതാവ് എല്കെ അഡ്വാനി ആശുപത്രിയില്

ന്യൂഡല്ഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘര്ഷാവസ്ഥയെത്തുടര്ന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് റദ്ദാക്കിയത് ഒക്ടോബര് 20 വരെ നീട്ടിയതായി എയര് ഇന്ത്യ അറിയിച്ചു. റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എയര് ഇന്ത്യ സര്വീസുകള്ക്കാണ് ഈ നിയന്ത്രണം ബാധകം. മുന്പ് ഒക്ടോബര് 17 വരെ സര്വീസുകള് നിര്ത്തിവെക്കുമെന്നാണ് എയര് ഇന്ത്യയും എയര് ഇന്ത്യ എക്സ്പ്രസും അറിയിച്ചിരുന്നത്. സര്വീസ് റദ്ദാക്കിയതുമൂലം യാത്ര തടസ്സപ്പെട്ടവര്ക്ക് ടിക്കറ്റ് തുക പൂര്ണമായും തിരികെ നല്കുമെന്ന് കമ്പനി വ്യക്തമാക്കി.
നേരിട്ടുള്ള സര്വീസുകള് നിലച്ചതോടെ സൗദിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള് ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന നിരക്കിലെത്തി. മുന്പ് 20,000 രൂപയില് താഴെയുണ്ടായിരുന്ന കോഴിക്കോട്-ജിദ്ദ ഒറ്റത്തവണ യാത്രയ്ക്ക് നിരക്ക് 3,19,884 രൂപ വരെയായി ഉയര്ന്നു. എമിറേറ്റ്സും ഖത്തര് എയര്വേയ്സുമാണ് ഏറ്റവും ഉയര്ന്ന നിരക്ക് ഈടാക്കുന്നത്. ജിദ്ദയിലേക്ക് എമിറേറ്റ്സ് 2.82 ലക്ഷം മുതല് 3.19 ലക്ഷം രൂപ വരെയും ഖത്തര് എയര്വേയ്സ് 1.42 ലക്ഷം രൂപ വരെയുമാണ് ഈടാക്കിയത്. ഒമാന് എയര് 37,723 രൂപ മുതലുള്ള നിരക്കുകള് ഈടാക്കി.
മുന്പ് 4 മണിക്കൂറില് താഴെയായിരുന്ന യാത്രാസമയം, കണക്ഷന് വിമാനങ്ങള് വഴിയായതോടെ 15 മുതല് 25 മണിക്കൂര് വരെയായി നീണ്ടു. എയര് ഇന്ത്യ എക്സ്പ്രസ്, ഇന്ഡിഗോ എന്നിവയില് യാത്ര പൂര്ത്തിയാക്കാന് നിലവില് 20 മണിക്കൂറോളം സമയമെടുക്കുന്നുണ്ട്.
Summary
Air India Extends Saudi Flight Suspensions Until October 20 Amid West Asia Conflict; Ticket Prices Soar Past Rs 3 Lakh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പ്രവാസികള്ക്ക് 'പറക്കാന്' ചെലവേറും; ഇന്ധന സര്ചാര്ജ് വര്ധിപ്പിച്ച് എയര് ഇന്ത്യയും എയര് ഇന്ത്യ എക്സ്പ്രസും

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്വീസുകള് റദ്ദാക്കി എയര് ഇന്ത്യയും ഇന്ഡിഗോയും



