കോവിഡിനെ തുരത്താന്‍ തെരുവിലൂടെ ശംഖ് ഊതി ബിജെപി നേതാവ്; ചുറ്റുപ്പാടും പുകച്ചു (വീഡിയോ)

ബിജെപി നേതാവ് ശംഖ് ഊതിയും ഹനുമാന്‍ ചാലിസ ചൊല്ലിയും യാഗം നടത്തി അന്തരീക്ഷം പുകച്ചും കോവിഡിനെ തുരത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്

തെരുവില്‍ കോവിഡിനെ തുരത്താന്‍ പുകയ്ക്കുന്ന ബിജെപി നേതാവ്
Last Updated :20 January 2024, 8:44 am IST
Edited by :migrator

ലക്‌നൗ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ, വൈറസിനെ തുരത്താന്‍ അശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിന്റെ നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കോവിഡിനെ ചെറുക്കാന്‍ ബിജെപി നേതാവ് യാഗം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇപ്പോള്‍ സമാനമായ മറ്റൊരു സംഭവമാണ് വാര്‍ത്തകളില്‍ നിറയുന്നത്.

മീററ്റിലാണ് സംഭവം. ബിജെപി നേതാവ് ശംഖ് ഊതിയും ഹനുമാന്‍ ചാലിസ ചൊല്ലിയും യാഗം നടത്തി അന്തരീക്ഷം പുകച്ചും കോവിഡിനെ തുരത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. കൊറോണ വൈറസ് വ്യാപനം തടയാന്‍ സാധിക്കുമെന്നാണ് ബിജെപി നേതാവ് ഗോപാല്‍ ശര്‍മ്മയുടെ അവകാശവാദം.

മീററ്റില്‍ വ്യാപകമായ രീതിയിലാണ് ഗോപാല്‍ ശര്‍മ്മ ഇത്തരം പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കോവിഡില്‍ നിന്ന് മുക്തി ലഭിക്കാന്‍ ഇത് സഹായകമാകുമെന്നാണ് ഗോപാല്‍ ശര്‍മ്മയുടെ വാദം. തെരുവില്‍ ശംഖ് ഊതി ഹോമകുണ്ഡം വഹിച്ച് കൊണ്ടുള്ള റിക്ഷാ വണ്ടി വലിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിന്നാലെ അനുയായികളും ഉണ്ട്. ചാണകവറളിയാണ് ഹോമം നടത്താന്‍ മുഖ്യമായി ഉപയോഗിച്ചത്. കര്‍പ്പൂരം, നെയ്യ് തുടങ്ങിയവയും ഉപയോഗിച്ചാണ് ഹോമം നടത്തിയത്. അന്തരീക്ഷം ശുദ്ധമാക്കി ഓക്‌സിജന്‍ ലെവല്‍ വര്‍ധിപ്പിക്കാന്‍ ഇത് വഴി സാധിക്കുമെന്നാണ് ഗോപാല്‍ ശര്‍മ്മ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now