
News Now
സിജെപിയുടെ തിരംഗ മാര്ച്ച് ഇന്ന്; എന്എസ് യുഐ പ്രതിഷേധത്തില് നേതാക്കള് കസ്റ്റഡിയില്, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര് അടക്കം കസ്റ്റഡിയില്

ഡല്ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്കി പൊലീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

ന്യൂഡല്ഹി/ചണ്ഡിഗഢ്: മതസൗഹാര്ദം തകര്ക്കുന്ന തരത്തില് സംസാരിച്ചതിന് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത, ഡല്ഹിയിലെ ബിജെപി നേതാവ് തേജിന്ദര് പാല് സിങ് ബഗ്ഗയെ ഹരിയാന പൊലീസ് ഇടപെട്ട് ഡല്ഹി പൊലീസിനു തിരിച്ചുനല്കി. നാടകീയ രംഗങ്ങള്ക്കൊടുവില് ബഗ്ഗയുമായി ഡല്ഹി പൊലീസ് തലസ്ഥാനത്തേക്കു മടങ്ങി.
ഒരു മാസം മുമ്പ് മൊഹാലിയില് രജിസ്റ്റര് ചെയ്ത കേസില് ഡല്ഹിയിലെ വീട്ടില്നിന്നു ഇന്നു രാവിലെയാണ് തേജിന്ദര് പാല് ബഗ്ഗയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു വട്ടം നോട്ടീസ് നല്കിയിട്ടും അന്വേഷണവുമായി സഹകരിക്കാത്തതിനെത്തുടര്ന്നാണ് നടപടിയെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.
സാമൂഹ്യ മാധ്യമങ്ങളില് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ നിരന്തരം വിമര്ശിക്കുന്ന ബഗ്ഗയുടെ അറസ്റ്റ് നാടകീയ സംഭവങ്ങള്ക്കാണ് വഴിയൊരുക്കിയത്. രാവിലെ എട്ടു മണിയോടെ ജാനകിപുരിയിലെ വീട്ടില് എത്തിയ കുറച്ചുപേര് മകനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് ബഗ്ഗയുടെ പിതാവ് പറഞ്ഞു. പിതാവ് നല്കിയ പരാതിയില് ഡല്ഹി പൊലീസ് തട്ടിക്കൊണ്ടുപോവലിന് കേസ് രജിസ്റ്റര് ചെയ്തു.
അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി, എഎപി നേതാക്കള് വാക് പോര് തുടരുന്നതിനിടെ ബഗ്ഗയുമായി പോയ പഞ്ചാബ് പൊലീസിന്റെ വാഹനം കുരുക്ഷേത്രയില് വച്ച് ഹരിയാന പൊലീസ് തടഞ്ഞു. ഇതിനിടെ പൊലീസ് സംഘത്തെ അന്യായമായി തടഞ്ഞുവച്ചിരിക്കുന്നെന്ന് ആരോപിച്ച് പഞ്ചാബ് പൊലീസ് മേധാവി ഹരിയാന പൊലീസിനു കത്തു നല്കി. ഏറെ നീണ്ടുനിന്ന ബലാബലത്തിനൊടുവില് ഹരിയാന പൊലീസ് ബഗ്ഗയെ ഡല്ഹി പൊലീസിനു കൈമാറുകയായിരുന്നു.
#WATCH | Team of Delhi Police leaves with BJP leader Tajinder Pal Singh Bagga from Thanesar Sadar Police station in Haryana's Kurukshetra
â ANI (@ANI) May 6, 2022
Bagga was arrested by Punjab Police today from Delhi. pic.twitter.com/rAn21Z24p5
മൊഹാലി സ്വദേശിയായ സണ്ണി അലുവാലിയ നല്കിയ പരാതിയിലാണ് ബഗ്ഗയ്ക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തത്. കെജരിവാളിനെതിരെയാണ്, കശ്മീര് ഫയല്സ് സിനിമയുമായി ബന്ധപ്പെട്ട് ബഗ്ഗ പരാമര്ശം നടത്തിയത്.
കെജരിവാളിന്റെ സ്വേഛാധിപത്യ സ്വഭാവമാണ് ബഗ്ഗയുടെ അറസ്റ്റിലൂടെ പുറത്തുവന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. ആംആദ്മി പാര്ട്ടി ഭരിക്കുന്ന പഞ്ചാബിലെ പൊലീസിനെ ഉപയോഗിച്ച് ഏകാധിപതിയെപ്പോലെയാണ് കെജരിവാളിന്റെ പ്രവര്ത്തനമെന്ന് ബിജെപി ആരോപിച്ചു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര് അടക്കം കസ്റ്റഡിയില്

ഡല്ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്കി പൊലീസ്
