
മകളുടെ കല്യാണത്തിന് മുന്നോടിയായ നടന്ന ചടങ്ങില് കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ച് പാര്ട്ടി പ്രവര്ത്തകര്ക്കും ബന്ധുക്കള്ക്കുമൊപ്പം ആടിപ്പാടിയ ബിജെപി എംഎല്എയ്ക്കെതിരെ കേസ്

News Now
പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

എസ്ഐആര്: 'ഇന്ത്യ' മുന്നണിയുടെ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മുംബൈ: മകളുടെ കല്യാണത്തിന് മുന്നോടിയായ നടന്ന ചടങ്ങില് കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ച് പാര്ട്ടി പ്രവര്ത്തകര്ക്കും ബന്ധുക്കള്ക്കുമൊപ്പം ആടിപ്പാടിയ ബിജെപി എംഎല്എയ്ക്കെതിരെ കേസ്. പിമ്പ്രി -ചിഞ്ച്വാഡ് എംഎല്എ മഹേഷ് ലാഞ്ചെയ്ക്ക് നേരെയാണ് ഭോസാരി പൊലീസ് കേസ് എടുത്തത്.
എംഎല്എയുടെ വീട്ടിലാണ് കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ച് ആഘോഷ ചടങ്ങുകള് സംഘടിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്.
A case has been registered against a total of 60 people,including MLA Mahesh Landge,at the Bhosari police station for violating the Karona rules under Section 188,269 and Section 37(1)(3) of the Maharashtra Police Act.A case of curfew violation has been registered in this regard pic.twitter.com/gNNJuS8S6R
â BHARAT GHANDAT (@BHARATGHANDAT2) June 1, 2021
ചടങ്ങില് 60 ഓളം പേര് പങ്കെടുത്തിരുന്നതായാണ് റിപ്പോര്ട്ടുകള് ഇവര് മാസ്കോ, സാമൂഹിക അകലമോ ഒന്നും പാലിച്ചിരുന്നില്ലെന്നത് വീഡിയോയില് വ്യക്തമാണ്. ഇത്തരം ചടങ്ങുകളില് പരാമാവധി 25 പേര്ക്ക് പങ്കെടുക്കാനാണ് അനുമതി. മുന്കൂട്ടി അനുമതി വാങ്ങാതെയാണ് ആഘോഷചടങ്ങുകള് സംഘടിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


