
വെറും വയറ്റില്‍ കഴിക്കുക; അരമണിക്കൂര്‍ നേരത്തേക്ക് ഭക്ഷണം ഒഴിവാക്കുക; കോവിഡ് 'പമ്പകടക്കും'; ഗോ മൂത്രം കുടിച്ച് ബിജെപി എംഎല്‍എ; വീഡിയോ
തണുത്തവെള്ളത്തില്‍ ഗോ മൂത്രം കുടിക്കണമെന്നാണ് എംഎല്‍എയുടെ നിര്‍ദേശം.

ലക്‌നൗ: കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല ഔഷധം ഗോ മൂത്രമാണെന്ന് ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ സുരേന്ദ്രസിങ്. തന്നെ കോവിഡില്‍ രക്ഷിച്ചത് ഗോ മൂത്രമാണെന്നും എംഎല്‍എ പറയുന്നു. ജനങ്ങളോട് രോഗപ്രതിരോധത്തിനായി പശുമൂത്രം കുടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തണുത്തവെള്ളത്തില്‍ ഗോ മൂത്രം കുടിക്കണമെന്നാണ് എംഎല്‍എയുടെ നിര്‍ദേശം. ബാലിയ ജില്ലയിലെ ബൈറിയ മണ്ഡലത്തില്‍ നിന്നുള്ള എംഎഎല്‍എയാണ് സുരേന്ദ്ര സിങ്. അദ്ദേഹം ഗോമൂത്രം കുടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. ഗോമൂത്രം കഴിച്ചാല്‍ കോറോണ വൈറസിനെ നിയന്ത്രിക്കാമെന്നും അദ്ദേഹം പറയുന്നു.
#WATCH | BJP MLA Surendra Singh in UP's Ballia claimed drinking cow urine has protected him from coronavirus. He also recommended people to 'drink cow urine with a glass of cold water'. (07.05)
â ANI UP (@ANINewsUP) May 8, 2021
(Source: Self made video) pic.twitter.com/C9TYR4b5Xq
ഒരുദിവസം 18 മണിക്കൂര്‍ ജോലിചെയ്തിട്ടും തന്റെ ആരോഗ്യത്തിന്റെ രഹസ്യം ഗോ മൂത്രമാണെന്നും എംഎല്‍എ പറയുന്നു. രാവിലെ എഴുന്നേറ്റശേഷം വെറും വയറ്റില്‍ മൂത്രം കുടിക്കണം. മൂന്നോ നാലോ ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തിയശേഷമായിരിക്കണം ഗോമൂത്രം കുടിക്കേണ്ടത്. ഗോമൂത്രം കുടിച്ച ശേഷം അരമണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കരുതെന്നും എംഎല്‍എ പറയുന്നു. കോവിഡിന് മാത്രമല്ല മറ്റ് എല്ലാരോഗങ്ങള്‍ക്കും ഇത് ഉപയോഗിക്കാമെന്നും ഹൃദ് രോഗികള്‍ക്ക് ഇത് ഏറെ ഫലപ്രദമാണെന്നും അദ്ദേഹം പറയുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്റെ സ്നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍



