
'കെ സി വേണുഗോപാല്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണോ?' വിമര്‍ശനവുമായി ബിജെപി
കര്‍ണാടകയുടെ ഭരണപരമായ കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനാവശ്യമായി ഇടപെടുന്നുവെന്നും ബിജെപി ആരോപിച്ചു.

ബംഗളൂരു: കര്‍ണാടകയിലെ ഭൂമി ഒഴിപ്പിക്കല്‍ വിഷയത്തില്‍ പ്രതികരിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ബിജെപി. കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അപ്രസക്തമാക്കുന്ന നിലപാടാണ് എടുക്കുന്നതെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണ്.
കര്‍ണാടകയുടെ ഭരണപരമായ കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനാവശ്യമായി ഇടപെടുന്നുവെന്നും ബിജെപി ആരോപിച്ചു. കെ സി വേണുഗോപാല്‍ കര്‍ണാടകയുടെ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നും ഡല്‍ഹിയില്‍നിന്നുള്ള തീട്ടൂരങ്ങള്‍ അനുസരിച്ചാവണം സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത് എന്നാണോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കരുതുന്നതെന്നും കര്‍ണാടക പ്രതിപക്ഷനേതാവ് ആര്.അശോക വിമര്‍ശിച്ചു.
'കര്‍ണാടകയുടെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ കെ.സി.വേണുഗോപാല്‍ ആരാണ്? അദ്ദേഹം സൂപ്പര്മുഖ്യമന്ത്രിയാണോ? ഡല്‍ഹിയില്‍നിന്നുള്ള തീട്ടുരങ്ങള്‍ അനുസരിച്ചാവണം സംസ്ഥാനത്തു തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത് എന്നാണോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കരുതുന്നത്? സംസ്ഥാനം ഭരിക്കുന്നത് ഭരണഘടന അനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ്. എഐസിസി ജനറല്‍ സെക്രട്ടറിയല്ല. ഇത്തരം സമ്മര്‍ദ തന്ത്രങ്ങള്‍ വ്യക്തമായ കടന്നുകയറ്റവും ഫെഡറലിസത്തോടുള്ള അവഹേളനവുമാണ്. കര്‍ണാടകയുടെ ആത്മാഭിമാനവും ഭരണാവകാശവും ഡല്‍ഹിയിലിരിക്കുന്ന പാര്‍ട്ടി മാനേജര്‍മാരെ സന്തോഷിപ്പിക്കാന്‍ അടിയറ വയ്ക്കാനാവില്ല. രാഹുല്‍ ഗാന്ധിയുടെയും കൂട്ടരുടെയും കോളനികളിലൊന്നല്ല കര്‍ണാടക.' അശോക എക്സില്‍ കുറിച്ചു.
ബംഗളൂരുവിനു സമീപത്തെ കൊഗിലു ഗ്രാമത്തിലെ ഭൂമിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എക്സില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവ് ആര്. അശോക് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇടിച്ചുനിരത്തലുകളില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആശങ്ക കര്‍ണാടകയിലെ നേതാക്കളെ അറിയിച്ചുവെന്നായിരുന്നു വേണുഗോപാലിന്റെ പോസ്റ്റ്.
'എഐസിസിയുടെ ആശങ്ക ഞാന്‍ നേതാക്കളെ അറിയിച്ചിരുന്നു. ഇത്തരം നടപടികളില്‍ കൂടുതല്‍ ജാഗ്രതയും കരുതലും അനുതാപവുമുണ്ടാകണമെന്നും മാനുഷികതയാകണം അതിന്റെ കാതലെന്നും അവരെ അറിയിച്ചു. നടപടിക്ക് ഇരയായ കുടുംബങ്ങളുടെ കാര്യത്തില്‍ വ്യക്തിപരമായിത്തന്നെ ശ്രദ്ധിക്കുമെന്നും പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്' വേണുഗോപാല്‍ പറഞ്ഞു.
News Now
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
Summary
BJP Questioning KC Venugopal`s role as `Super CM` and Rahul Gandhi`s influence in Karnataka goverment
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

നാരങ്ങ മുറിച്ച് മഴ മാറ്റിയെന്ന് ബിജെപി എംപി; വിലക്കയറ്റം നിര്‍ത്താന്‍ ഒന്നുകൂടി മുറിക്കണമെന്ന് കോണ്‍ഗ്രസ്


