ബിജെപി അധികാരത്തിൽ എത്തുന്നത് തടയണം; ബംഗാളിൽ കോൺഗ്രസിനൊപ്പമില്ല; മമതയ്ക്ക് പിന്തുണയുമായി തേജസ്വി യാദവ്
ബിജെപി അധികാരത്തിൽ എത്തുന്നത് തടയണം; ബംഗാളിൽ കോൺഗ്രസിനൊപ്പമില്ല; മമതയ്ക്ക് പിന്തുണയുമായി തേജസ്വി യാദവ്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. പിന്തുണ നൽകുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി മമത ബാനർജിയുമായി തേജസ്വി യാദവ് കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
ലാലു പ്രസാദ് യാദവിന്റെ തീരുമാനമാണ് മമതയ്ക്കുള്ള പൂർണ പിന്തുണ. ബംഗാളിൽ ബിജെപി അധികാരത്തിൽ വരുന്നത് തടയുകയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും തേജസ്വി യാദവ് പറഞ്ഞു. ബംഗാളിലെ ബിഹാറി സമൂഹത്തോട് മമതയ്ക്ക് പിന്തുണ നൽകാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ബിഹാറിലെ സഖ്യകക്ഷിയായ കോൺഗ്രസിനെ അവഗണിച്ചുകൊണ്ട് ആർജെഡി നേതാവ് മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. കോൺഗ്രസും ഇടത് പാർട്ടികളും സഖ്യമായിട്ടാണ് ഇത്തവണ ബംഗാളിൽ മത്സരിക്കുന്നത്.
തേജസ്വി യാദവിന്റെ പിന്തുണയിൽ സന്തോഷം പ്രകടിപ്പിച്ച മമത തങ്ങൾ ഇരുവരും പൊരുതുകയാണെന്നും പറഞ്ഞു. തേജസ്വിയുടെ പിന്തുണ ധൈര്യമാണെന്നും ലാലു പ്രസാദ് യാദവ് പിതൃതുല്ല്യനാണെന്നും മമത കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Related News