ബിജെപി പിന്‍മാറി; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് രാജ്യസഭയിലേക്ക് എതിരില്ലാതെ വിജയം

ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവിനെ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു

രജനി പാട്ടീല്‍
Last Updated :20 January 2024, 8:49 am IST


മുംബൈ: ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവിനെ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു. മഹാരാഷ്ട്രയിലെ രാജ്യസഭ ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രജനി പാട്ടീലാണ് ജയിച്ചത്. 

ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനമായത്. സഞ്ജയ് ഉപാധ്യയ് ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ മെയ്യില്‍ കോണ്‍ഗ്രസ് എംപിയായിരുന്ന രാജീവ് സതാവ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 

കഴിഞ്ഞയാഴ്ച, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോളും റവന്യു മന്ത്രി ബാലാസാഹേബ് തോരാത്തും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ട്, ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now