
News Now
Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

കരിമ്പുലി അനായാസമായി മരത്തില് കയറുന്നതിന്റെ വീഡിയോ വൈറലാകുന്നു. ജംഗിള് സഫാരിക്ക് വന്ന വിനോദസഞ്ചാരികളെ സാക്ഷിയാക്കിയാണ് കരിമ്പുലി മരത്തില് ഞൊടിയിടയില് കയറിയത്.
സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില് പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. നടന്നുവരുന്ന കരിമ്പുലി നിമിഷ നേരം കൊണ്ട് മരത്തിന്റെ മുകളില് എത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഈ സമയത്ത് ജംഗിള് സഫാരി കാണാന് എത്തിയ വിനോദ സഞ്ചാരികള് വണ്ടിയില് ഇരിക്കുന്നത് കാണാം.
കാനനപാതയോട് ചേര്ന്നുള്ള മരത്തിലാണ് കരിമ്പുലി അതിവേഗത്തില് മുകളില് എത്തിയത്. ജംഗിള് സഫാരിക്ക് വന്ന വിനോദ സഞ്ചാരികളെയും വഹിച്ച് കൊണ്ടുള്ള വാഹനം നിര്ത്തിയിട്ടിരിക്കുന്നത് കാണാം. വാഹനത്തില് ഇരിക്കുന്നത് പോലും ഒട്ടും സുരക്ഷിതമല്ല എന്ന സൂചന നല്കുന്നതാണ് കരിമ്പുലിയുടെ അതിവേഗത്തിലുള്ള മരത്തിലേക്കുള്ള പാഞ്ഞുക്കയറ്റം.
If you havenât seen how fast a leopard climbs...
â Susanta Nanda IFS (@susantananda3) March 7, 2021
That too a Melanistic one pic.twitter.com/zPE3QRYNzF
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


