
ടയറുകള്‍ കൂട്ടിയിട്ടു കത്തിച്ച് ശവസംസ്‌കാരം, കാഴ്ചക്കാരായി പൊലീസുകാര്‍; ഗംഗാതീരത്ത് നിന്ന് വീണ്ടും നടുക്കുന്ന ദൃശ്യം
ബലിയയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് നൊമ്പരപ്പെടുത്തുന്നത്
ലക്‌നൗ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ, ഉത്തര്‍പ്രദേശില്‍ ഗംഗയില്‍ ഒന്നിന് പിറകേ ഒന്നായി മൃതദേഹങ്ങള്‍ പൊന്തികിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ വേദനയോടെയാണ് രാജ്യം കണ്ടത്. ഇപ്പോള്‍ മൃതദേഹം ടയറുകള്‍ ഉപയോഗിച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ബലിയയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് നൊമ്പരപ്പെടുത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരെ പോലെ നോക്കിനില്‍ക്കുമ്പോഴാണ് നിയമവിരുദ്ധമായ സംസ്‌കാരം. ഒരാള്‍ ടയറുകള്‍ ഉപയോഗിച്ച് പെട്രോള്‍ ഒഴിച്ച് മൃതദേഹം അതിവേഗത്തില്‍ കത്തിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഗംഗാ നദിയുടെ തീരത്താണ് സംഭവം നടന്നത്.
മൃതദേഹങ്ങള്‍ പുഴയില്‍ തള്ളുന്നത് വര്‍ധിച്ചതോടെ, നിരീക്ഷണം ശക്തമാക്കാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. ഗംഗയുടെ ഉള്‍പ്പെടെ നദീതീരങ്ങളില്‍ മൃതദേഹം അലക്ഷ്യമായി പുഴയില്‍ വലിച്ചെറിയുന്നില്ല ഉറപ്പുവരുത്താനാണ് നിര്‍ദേശം. അതിനിടെയാണ് ബലിയയില്‍ ടയറുകള്‍ ഉപയോഗിച്ച് പെട്രോള്‍ ഒഴിച്ച് മൃതദേഹം കത്തിക്കുന്ന വീഡിയോ പുറത്തുവന്നത്. സംഭവത്തില്‍ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Photography and videography of cremation are punishable offenses, but the burning of corpses by putting tires and petrol is being done according to which Hindu ritual. Ballia Police of U.P.@srinivasiyc @vbwalia @ManuJain_MJ @GaneshGINC pic.twitter.com/QOkU0GJurD
â RRizwan Khan (@RRizwan09) May 18, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Related News


വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്
