
കളിക്കാന്‍ പുറത്തുപോയി, കാണാതായ 9 വയസുകാരന്റെ മൃതദേഹം കുളത്തില്‍; ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍, പിന്നില്‍ മന്ത്രവാദമെന്ന് കുടുംബം
ഉത്തര്‍പ്രദേശില്‍ ഒരാഴ്ച മുമ്പ് കാണാതായ 9 വയസുകാരന്റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തി

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഒരാഴ്ച മുമ്പ് കാണാതായ 9 വയസുകാരന്റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തി. കുട്ടിയുടെ മരണത്തിന് പിന്നില്‍ മന്ത്രവാദമാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
ചൊവ്വാഴ്ച ഛാട്ട പ്രദേശത്തെ തരോളി ജുനാബി ഗ്രാമത്തിലെ കുളത്തില്‍ നിന്നാണ് ആറാം ക്ലാസ് വിദ്യാര്‍ഥിയായ ദുഷ്യന്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 18നാണ് കുട്ടിയെ കാണാതായത്. ആഗ്രയിലെ ബര്‍ഗവാന്‍ സ്വദേശിയാണ് കുട്ടി. ഫെബ്രുവരി 10 ന് അമ്മ സഞ്ജുവിനൊപ്പം മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കാന്‍ എത്തിയതാണ് കുട്ടിയെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് (റൂറല്‍) സുരേഷ് ചന്ദ്ര റാവത്ത് പറഞ്ഞു. ഫെബ്രുവരി 21 ന് വൃന്ദാവനില്‍ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബം ഒരുങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായത്.
ഫെബ്രുവരി 18ന് ഉച്ചയോടെ മുത്തശ്ശി സാവിത്രിയോട് കളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ദുഷ്യന്ത് വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്നും തിരിച്ചെത്തിയില്ലെന്നും പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങളും ഗ്രാമവാസികളും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് അമ്മാവന് നന്ദ് കിഷോര്‍ പരാതി നല്‍കുകയായിരുന്നു.
WHAT TO READ NEXT

13 വര്‍ഷം സിപിഐ തമിഴ്നാട് സെക്രട്ടറി; ആര് നല്ലകണ്ണ് അന്തരിച്ചു
അന്വേഷണത്തിനിടെ, ഗ്രാമത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടി ഒറ്റയ്ക്ക് നടക്കുന്നത് കണ്ടെങ്കിലും കൂടുതല്‍ സൂചനകളൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. തന്റെ അനന്തരവനെ മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കൊലപ്പെടുത്തിയിരിക്കാമെന്ന് കിഷോര്‍ ആരോപിച്ചു. കുട്ടിയുടെ മുഖത്തും കൈകാലുകളിലും പൊള്ളലേറ്റ പാടുകള്‍ ഉണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് ഗ്രാമത്തില്‍ സമാനമായ നിലയില്‍ മറ്റൊരു കുട്ടിയുടെ മൃതദേഹം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു കുളത്തില്‍ കണ്ടെത്തിയിരുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Body of missing 9-year-old boy found in pond; family alleges death linked to occult practices
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


