കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ: കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരന്തത്തിൽ മരണം ആറായി

മന്ത്രിസഭാ യോഗത്തിന് ശേഷം ധനസഹായം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി

Kottappuzha Flash Flood Death Toll
kerala rain
Edited by :Damodaran K
Last Updated :22 സെപ്റ്റംബർ 2026, 6:22 pm IST

മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടം ടികെ കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ കോട്ടപ്പുഴ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. ടികെ കോളനി സ്വദേശി വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിത (26) യുടെ മൃതദേഹമാണ് ഫയർഫോഴ്സും രക്ഷാപ്രവർത്തകരും ചേർന്ന് കണ്ടെടുത്തത്. കാണാതായ എല്ലാവരെയും കണ്ടെത്തിയതോടെ പുഴ കേന്ദ്രീകരിച്ച് നടത്തിവന്ന തെരച്ചിൽ ദൗത്യം അവസാനിപ്പിച്ചു.

ഞായറാഴ്ച ഉച്ചയോടെ പുഴയോരത്ത് തുണി അലക്കുന്നതിനിടയിലാണ് സജിത മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. പുഴയിൽ മലവെള്ളം പെട്ടെന്ന് ഇരച്ചെത്തിയതോടെ രക്ഷപ്പെടാൻ സാധിക്കാതെ ഒഴുക്കിൽപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി പുഴയിലും പരിസരങ്ങളിലും വിപുലമായ തെരച്ചിൽ നടത്തിവരികയായിരുന്നു. ഒടുവിൽ ചൊവ്വാഴ്ചയോടെ പുഴയിലെ ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ പുഴയിലെ ഒരു പാറക്കെട്ടിനിടയിൽ കുടുങ്ങിയ നിലയിലാണ് സജിതയുടെ മൃതദേഹം അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തിയത്.

ദുരന്തത്തിൽ നേരത്തെ അഞ്ച് വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. മലപ്പുറം സ്വദേശികളായ ഈ അഞ്ചുപേരുടെ മൃതദേഹങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് കണ്ടെത്തിയത്. അപ്രതീക്ഷിതമായുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഇവർ നിന്നിരുന്ന ഭാഗം പൂർണ്ണമായും വെള്ളത്തിനടിയിലാവുകയായിരുന്നു. സജിതയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ പ്രദേശത്ത് ഇനി ആരെയും കണ്ടെത്താനില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു

News Now

Summary

The death toll in the flash flood that struck the Kottappuzha River in Malappuram district rose to six on Tuesday following the recovery of the body of the last missing woman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates