
വിമാനങ്ങള്‍ക്ക് ഇന്നും ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്, പരിശോധന
ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്ക് പറക്കുന്നതിനിടെയാണ് എയര്‍ ആകാശ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്.

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ക്ക് ഇന്നും ബോംബ് ഭീഷണി. വിസ്താര, ആകാശ വിമാനങ്ങള്‍ക്ക് ഭീഷണി കോളുകള്‍ വന്നതായി അധികൃതര്‍ അറിയിച്ചു. ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്ക് പറക്കുന്നതിനിടെയാണ് എയര്‍ ആകാശ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്.
'2024 ഒക്ടോബര്‍ 20-ന് സര്‍വീസ് നടത്തുന്ന ഞങ്ങളുടെ ചില വിമാനങ്ങള്‍ക്ക് ഇന്ന് സുരക്ഷാ മുന്നറിയിപ്പുകള്‍ ലഭിച്ചു. ആകാശ എയര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയും സുരക്ഷാ, റെഗുലേറ്ററി അധികാരികളുമായി ബന്ധപ്പെടുന്നതായും' ആകാശ എയറിന്റെ വക്താവ് പറഞ്ഞു.
'ഇന്ന് സര്‍വീസ് നടത്തുന്ന ആറ് വിസ്താര വിമാനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വഴി ഭീഷണി സന്ദേശം ലഭിച്ചതായി' വിസ്താര വക്താവ് പറഞ്ഞു. യുകെ 25 (ഡല്‍ഹി - ഫ്രാങ്ക്ഫര്‍ട്ട്), യുകെ 106 (സിംഗപ്പൂര്‍- മുംബൈ), യുകെ 146 (ബാലി - ഡല്‍ഹി), യുകെ 116 (സിംഗപ്പൂര്‍ - ഡല്‍ഹി), യുകെ 110 (സിംഗപ്പൂര്‍ - പുനെ), യുകെ 107 (മുംബൈ - സിംഗപ്പൂര്‍ വരെ) എന്നി വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.
കര്‍ണാടകയിലെ ബെലഗാവി വിമാനത്താവളത്തിനും ഇന്നലെയും ഇന്നുമായി രണ്ട് ഭീഷണി ഇമെയിലുകള്‍ ലഭിച്ചു. പൊലീസും ബോംബ് സ്ക്വാഡും വിമാനത്താവളത്തില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്ന് വ്യാജ സന്ദേശമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ബോംബ് ഭീഷണി സന്ദേശത്തെ തുടര്‍ന്ന് മറ്റൊരു വിമാനം ഇന്ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ അടിയന്തരമായി ഇറക്കിയിരുന്നു. 'പുനെയില്‍ നിന്ന് ജോധ്പൂരിലേക്കുള്ള ഇന്‍ഡിഗോ 6ഇ133 വിമാനത്തിന് ഇന്ന് ഉച്ചയോടെ ബോംബ് ഭീഷണിയുണ്ടായി, വിമാനം ജോധ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനിടയായി. യാത്രക്കാര്‍ സുരക്ഷിതരാണെന്നും' അധികൃതര്‍ വ്യക്തമാക്കി.
കോഴിക്കോട് നിന്ന് ദമാമിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ വിമാനം, 6ഇ 58 ജിദ്ദ-മുംബൈ, 6ഇ 112 ഗോവ അഹമ്മദാബാദ് തുടങ്ങിയ വിമാനങ്ങള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


ഇറാന് വിമാനങ്ങള്‍ക്ക് പൂര്‍ണവിലക്ക്; എല്ലാ സര്‍വീസുകളും റദ്ദാക്കി യുഎഇ

'ദൃഷ്ടി പതിഞ്ഞാല്‍ കത്തിയെരിഞ്ഞൂന്ന് കൂട്ടിയാ മതി'; 10 ല്‍ എട്ടും ബോക്സ് ഓഫീസ് ബോംബ്; കയാദുവിന് ട്രോള്‍
