
'ദൃഷ്ടി പതിഞ്ഞാല്‍ കത്തിയെരിഞ്ഞൂന്ന് കൂട്ടിയാ മതി'; 10 ല്‍ എട്ടും ബോക്‌സ് ഓഫീസ് ബോംബ്; കയാദുവിന് ട്രോള്‍
ഇനി മുന്നിലുള്ളത് സൂര്യ നായകനായ ചിത്രമാണ്

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയാണ് കയാദു ലോഹര്‍. തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം ഓടി നടന്ന് അഭിനയിക്കുകയാണ് കയാദു ലോഹര്‍. കന്നഡയിലൂടെ ആരംഭിച്ച കരിയറില്‍ വഴിത്തിരിവാകുന്നത് ഡ്രാഗണ്‍ എന്ന തമിഴ് ചിത്രമാണ്. പിന്നീട് കയാദുവിനെ തേടിയെത്തിയത് നിരവധി സിനിമകളാണ്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളടക്കം അണിയറയിലുമുണ്ട്.
എന്നാല്‍ തുടര്‍ച്ചയായി സിനിമകള്‍ തിയേറ്ററിലെത്തുന്നുണ്ടെങ്കിലും ഇവയുടെ ബോക്‌സ് ഓഫീസ് പ്രകടനം അത്ര നല്ലതല്ല. കയാദു ഇതുവരെ അഭിനയിച്ച 10 സിനിമകളില്‍ എട്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. ഡ്രാഗണിന് ശേഷം അഭിനയിച്ച സിനിമകളില്‍ ഒന്നു പോലും അതുപോലൊരു വിജയം നേടിയിട്ടില്ല. ഒടുവില്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ദ പാരഡൈസും ആദ്യ ദിവസം പിന്നിടുമ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
ഇതോടെ കയാദുവിനെ നിര്‍ഭാഗ്യ നായികയായിട്ടാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. വലിയ ബജറ്റിലൊരുക്കിയ, മുന്‍നിര താരങ്ങള്‍ അണിനിരന്ന സിനിമകളായിരുന്നു കയാദുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയതെല്ലാം. എന്നാല്‍ ഒന്നിന് പുറകെ ഒന്നായി എല്ലാം പരാജയപ്പെട്ടു. ഇതോടെ കയാദു നായികയായാല്‍ ചിത്രം പരാജയപ്പെടുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഈ വര്‍ഷം മാത്രം കയാദുവിന്റേതായി തിയേറ്ററിലെത്തിയത് ആറ് സിനിമകളാണ്. ഇതില്‍ അഞ്ചും പരാജയപ്പെട്ടു. ഈ വര്‍ഷം പുറത്തിറങ്ങിയതില്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ഇദയം മുരളി മാത്രമാണ് ഹിറ്റ് സ്റ്റാറ്റസ് നേടിയത്. തെലുങ്ക് ചിത്രം ഫങ്കി, മലയാള ചിത്രങ്ങളായ പള്ളിച്ചട്ടമ്പി, ഐ ആം ഗെയിം എന്നിവയും പരാജയപ്പെട്ടു. വലിയ ബജറ്റില്‍ വന്ന ചിത്രമായിരുന്നു ഐ ആം ഗെയിം. പിന്നാലെ വന്ന തമിഴ് ചിത്രം ഇമ്മോര്‍ട്ടലും നിലം തൊട്ടില്ല. ഇപ്പോഴിതാ നാനിയ്‌ക്കൊപ്പം അഭിനയിച്ച ദ പാരഡൈസും പരാജയത്തെ മുഖാമുഖം കാണുകയാണ്.
അതേസമയം ഈ സിനിമകളിലൊന്നും കയാദുവിന്റെ പ്രകടനം മോശമാണെന്ന അഭിപ്രായമില്ലെന്നതും ശ്രദ്ധേയമാണ്. സിനിമകളുടെ തെരഞ്ഞെടുപ്പും, സുന്ദരിയായ നായിക എന്നതിലപ്പുറം കയാദുവിലെ നടിയെ എക്‌സ്‌പ്ലോര്‍ ചെയ്യുന്നതില്‍ സംവിധായകര്‍ പരാജയപ്പെടുന്നതുമാകാം തുടര്‍ പരാജയത്തിന് കാരണമെന്നും ചിലര്‍ പറയുന്നു.
സൂര്യ നായകനായ സൂര്യ 48 ആണ് കയാദുവിന്റെ പുതിയ ചിത്രം. ഇപ്പോള്‍ തന്നെ നിര്‍ഭാഗ്യ നായികയെന്ന പട്ടം സോഷ്യല്‍ മീഡിയ ചാര്‍ത്തി കൊടുത്തതിനാല്‍ ഇനി സൂര്യ ചിത്രം പരാജയപ്പെട്ടാല്‍ ആ പഴിയും കയാദുവിന്റെ തലയിലേക്കായിരിക്കും ഇടുക. അതേസമയം തന്നിലെ നടിയെ അടയാളപ്പെടുത്തുന്ന, മാരി സെല്‍വരാജ് ഒരുക്കുന്ന മഞ്ചനത്തിയും കയാദുവിന്റേതായിട്ടുണ്ട്. ഈ രണ്ട് ചിത്രങ്ങളിലൂടെ തുടര്‍ പരാജയങ്ങളില്‍ നിന്നും തിരികെ വരാനും, നല്ല നടിയെന്ന് പറയിപ്പിക്കാനും കയാദുവിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Social media calls Kayadu Lohar unlucky as 8 out of her 10 releases flopped at boxoffice.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അടുത്തിരുന്നത് രജനികാന്ത് ആണെന്ന് അറിയില്ലായിരുന്നു'; ഫോട്ടോയെടുത്തപ്പോള്‍ കൈ വിറയ്ക്കുന്നത് കണ്ട് അദ്ദേഹം പറഞ്ഞത്: കയാദു ലോഹര്‍

മണാലിയിലെ ഒറ്റ ദിവസത്തെ ഷൂട്ടിന് ശേഷം നിര്‍ത്തിയ ചിത്രം; നിവിന്‍ പോളിയുടെ 'താരത്തിന്' സംഭവിച്ചതെന്ത്? വെളിപ്പെടുത്തി കയാദു ലോഹര്‍



