
News Now
ബംഗളൂരു: ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം, വിധാന് സൗധ (നിയമസഭ)യില് എത്തിയപ്പോള് പടികളില് കുമ്പിട്ട് തൊഴുത് ഡികെ ശിവകുമാര്. സിദ്ധരാമയ്യ തൊട്ടുമുന്നില് പടികള് കയറി പോയതിനു ശേഷമായിരുന്നു ഡികെയുടെ പ്രകടനം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില് വൈറലാണ്.
ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെയാണ് പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിനായി സിദ്ധരാമയ്യയും ശിവകുമാറും ഉള്പ്പെടുന്ന സംഘം വിധാന് സൗധയിലെത്തിയത്. സിദ്ധരാമയ്യയ്ക്കു പിന്നിലായി നടന്ന് വിധാന് സൗധയിലേക്ക് എത്തിയ ഡികെ, പടി കയറുന്നതിനു മുന്പ് ഒരു നിമിഷം നിന്നു. ശേഷം പടികളില് മുട്ടുകുത്തി കുമ്പിട്ട് തൊഴുവുകയായിരുന്നു.
#WATCH à¤à¤°à¥à¤¨à¤¾à¤à¤: राà¤à¥à¤¯ à¤à¥ मà¥à¤à¥à¤¯à¤®à¤à¤¤à¥à¤°à¥ सिदà¥à¤§à¤¾à¤°à¤®à¥à¤¯à¤¾ à¤à¤° à¤à¤ªà¤®à¥à¤à¥à¤¯à¤®à¤à¤¤à¥à¤°à¥ डà¥.à¤à¥. शिवà¤à¥à¤®à¤¾à¤°, परिषद à¤à¥ मà¤à¤¤à¥à¤°à¤¿à¤¯à¥à¤ à¤à¥ साथ बà¥à¤à¤à¤²à¥à¤°à¥ मà¥à¤ 'विधानसà¥à¤§à¤¾' पहà¥à¤à¤à¥à¥¤ pic.twitter.com/KPa1mEmyKm
â ANI_HindiNews (@AHindinews) May 20, 2023
എഴുന്നേറ്റ് കൈകൂപ്പി പടികളെ വണങ്ങിയതിന് ശേഷം മുന്നോട്ട് നീങ്ങിയ ഡികെ, പിന്നിലുണ്ടായിരുന്ന മാധ്യമപ്രവര്ത്തകരെയും അനുയായികളെയും വിജയചിഹ്നം കാട്ടിയാണ് അകത്തേക്കു പോയത്. വിധാന്സൗധയ്ക്ക് മുന്നില് കുമ്പിട്ടു വണങ്ങുന്ന ചിത്രം ഡികെ പിന്നീട് ട്വിറ്ററിലും പങ്കുവച്ചു. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അഭിലാഷങ്ങളെ സംരക്ഷിക്കുന്ന വിധാന്സഭ, പരിപാവനമായ ക്ഷേത്രം പോലെയാണെന്ന് അദ്ദേഹം ട്വിറ്ററില് കുറിച്ചു.
ഈ വാര്ത്ത കൂടി വായിക്കൂ സര്ക്കാര് കെട്ടിടത്തിന്റെ ബേസ്മെന്റില് 2.31 കോടി, ഒരു കിലോ സ്വര്ണം; അന്വേഷണം
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







