4 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; 22കാരനായ എന്‍ജിനിയറിങ് വിദ്യാര്‍ഥി പിടിയില്‍

അയല്‍വാസിയുടെ ടെറസില്‍ രക്തത്തില്‍ കുളിച്ചനിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:16 am IST
Edited by :migrator

ഭുവനേശ്വര്‍: നാലു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ 22 കാരനായ എഞ്ചിനിയറിങ് വിദ്യാര്‍ഥി അറസ്റ്റില്‍. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. അയല്‍വാസിയുടെ ടെറസില്‍ രക്തത്തില്‍ കുളിച്ചനിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം, സംഭവം പുറത്തറിയാതിരിക്കാന്‍ ഇരുമ്പു വാതില്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ അസ്‌കയ്ക്ക് സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഗഞ്ചാം സബ്ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ ഉമ ശങ്കര്‍ സിംങ് പറഞ്ഞു. മരണത്തിന്റെ യഥാര്‍ഥ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായ ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത വീടിന്റെ ടെറസില്‍ നിന്നും കുട്ടിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടന്‍ ധാരാക്കോട്ടിലെ ആശുപത്രിയിലെത്തിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now