അച്ഛനൊപ്പം അഗ്നികുണ്ഠത്തിലൂടെ നടക്കുന്നതിനിടെ തീയില്‍ വീണു; ആണ്‍കുട്ടിക്ക് പരിക്ക്

ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അഗ്നികുണ്ഠത്തിലൂടെ നടക്കുന്ന ചടങ്ങിനിടെ വീണ് ആണ്‍കുട്ടിക്ക് പരിക്ക്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:01 am IST

പുതുച്ചേരി: ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അഗ്നികുണ്ഠത്തിലൂടെ നടക്കുന്ന ചടങ്ങിനിടെ വീണ് ആണ്‍കുട്ടിക്ക് പരിക്ക്. ഗുരുതരമായി പൊള്ളലേല്‍ക്കുന്നതിന് മുന്‍പ് ചുറ്റും തടിച്ചുകൂടിയിരുന്ന വിശ്വാസികള്‍ അഗ്നികുണ്ഠത്തില്‍ വീണ ആണ്‍കുട്ടിയെ ഉടന്‍ തന്നെ പൊക്കിയെടുത്തത് കൊണ്ട് വന്‍ അപകടം ഒഴിവായി.

പുതുച്ചേരിയിലാണ് സംഭവം. നെട്ടപ്പാക്കത്തെ ദ്രൗപദി അമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് അഗ്നികുണ്ഠത്തിലൂടെ നടക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. അച്ഛനൊപ്പം തീയിലൂടെ വേഗത്തില്‍ നടക്കുന്നതിനിടെയാണ് ആണ്‍കുട്ടി വീണത്. അഗ്നികുണ്ഠത്തിലൂടെ നടന്നാല്‍ ആഗ്രഹിച്ച കാര്യം നടക്കുമെന്നാണ് വിശ്വാസം.

അഗ്നികുണ്ഠത്തിലേക്ക് തന്നെ വീണ ആണ്‍കുട്ടിയെ ഉടന്‍ തന്നെ ചുറ്റും കൂടിയിരുന്ന വിശ്വാസികള്‍ എടുത്തു ഉയര്‍ത്തുകയായിരുന്നു. തക്കസമയത്ത് വിശ്വാസികള്‍ ഇടപെട്ടത് മൂലം ഗുരുതരമായി പൊള്ളലേല്‍ക്കുന്നതില്‍ നിന്ന് ആണ്‍കുട്ടി രക്ഷപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now