
കനത്ത മഴ: ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; ആളുകള്‍ക്കായി തിരച്ചില്‍
ബുധനാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 16-ല്‍ കനത്ത മഴയെ തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന നാലുനില കെട്ടിടം തകര്‍ന്നു വീണു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.
പഴയ കെട്ടിടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും പുറത്തെത്തിക്കുന്നതിനുമായി ഡല്‍ഹി അഗ്നിശമന സേനാംഗങ്ങളും പൊലീസും ദുരന്ത നിവാരണ സംഘങ്ങളും ചേര്‍ന്ന് സ്ഥലത്ത് വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
VIDEO | Delhi: A rescue operation is underway after an under-construction building collapsed in Rohini amid heavy rain. DCP Shashank Jaiswal has reached the spot.
— Press Trust of India (@PTI_News) July 8, 2026
(Full video available on PTI Videos â https://t.co/n147TvrpG7)#Delhi #Rohini pic.twitter.com/yoZheXfrMW
കുടുങ്ങിക്കിടക്കുന്ന ആളുകളുടെ എണ്ണമോ ആളപായമോ ഉണ്ടായിട്ടുണ്ടോ എന്നോ ഉദ്യോഗസ്ഥര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മെയ് 30 ന് സൗത്ത് ഡല്‍ഹിയിലെ സൈദുലജാബില്‍ നാലുനില കെട്ടിടം തകര്‍ന്ന് ആറ് പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം.
WHAT TO READ NEXT

ഡല്‍ഹിയില്‍ മരുന്ന് വാങ്ങാന്‍ പോയ മലയാളി വിദ്യാര്‍ഥിയെ കാണാനില്ല
Building collapses in Delhi's Rohini after rain; several feared trapped
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


സൗത്ത് ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

കനത്ത മഴ; ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്; നഗരങ്ങളില്‍ വെള്ളക്കെട്ട്; വിമാന സര്‍വീസുകള്‍ വൈകും

