രാജസ്ഥാനില്‍ ബസിനു പിന്നിലേക്ക് ട്രെയ്‌ലര്‍ ഇടിച്ചുകയറി; 11 മരണം; 12 പേര്‍ക്ക് പരിക്ക്

നിര്‍ത്തിയിട്ട ബസിന് പിന്നിലേക്ക് അമിതവേഗതയിലെത്തിയ ട്രെയ്‌ലര്‍ ഇടിക്കുകയായിരുന്നു

ചിത്രം: ട്വിറ്റർ
Last Updated :20 January 2024, 9:25 am IST

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഭരത്പൂര്‍ ജില്ലയിലെ ഹന്‍ത്രയില്‍ ജയ്പൂര്‍- ആഗ്ര ഹൈവേയിലാണ് അപകടമുണ്ടായത്. 

ട്രെയ്‌ലര്‍ ബസിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായതെന്ന് ഭരത്പൂര്‍ എസ്പി മൃദുല്‍ കച്വ പറഞ്ഞു. ഗുജറാത്തിലെ ഭാവ് നഗറില്‍ നിന്നും ഉത്തര്‍പ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്നു ബസ്. 

പുലര്‍ച്ചെ നാലരയോടെയാണ് അപകടം. ബസില്‍ 60 ഓളം യാത്രക്കാരുണ്ടായിരുന്നു. ആന്‍ട്ര ഫ്‌ലൈ ഓവറിന് സമീപം നിര്‍ത്തിയിട്ട ബസിന് പിന്നിലേക്ക് അമിതവേഗതയിലെത്തിയ ട്രെയ്‌ലര്‍ ഇടിക്കുകയായിരുന്നു. 

മരിച്ചവരില്‍ അഞ്ചു പുരുഷന്മാരും ആറു സ്ത്രീകളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now