ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു; ബസ് പാഞ്ഞുകയറിയത് പെട്രോൾ പമ്പിലേക്ക്, ചവിട്ടി നിർത്തി കണ്ടക്ടർ

ബസിന്റെ ഹെഡ്ലൈറ്റ് തകരാറിനെ തുടർന്ന് യാത്രക്കാരെ നേരത്തെ ഇറക്കിയിരുന്നു 

ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു/ / സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:21 am IST

ബംഗളൂരു: കർണാടകയിൽ ബസ് ഓടിക്കുന്നതിനിടെ എസ് ആർ ടി സി ബസ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. ഡ്രൈവർ മുരിഗപ്പ അത്താനിയാണ് മരിച്ചത്. കൽബുർഗിയിൽ നിന്ന് വിജയപുരയിലേക്ക് പോകുകയായിരുന്നു ബസ്. ചൊവ്വാഴ്‌ച രാത്രി സിന്ദഗി നഗറിലെത്തിയപ്പോഴാണ് സംഭവം.

ഹൃദയാഘാതം സംഭവിച്ച ഉടനെ നിയന്ത്രണം വിട്ട് ബസ് പെട്രോൾ പമ്പിലേക്കാണ് ഓടിക്കയറിയത്. ഇതിനകം തന്നെ ഡ്രൈവർ മരണപ്പെട്ടിരുന്നു. എന്നാൽ ബസിൽ യാത്രക്കാർ ഇല്ലാതിരുന്നത് ആശങ്ക കുറച്ചു.

ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പ് വഴിയിൽ വെച്ച് ബസിന്റെ ഹെഡ്ലൈറ്റ് തകരാറിലായിരുന്നു. ഇതോടെ യാത്രക്കാരെ അടുത്തുള്ള ഡിപ്പോയിൽ ഇറക്കി വിട്ട ശേഷമായിരുന്നു ബസ് യാത്ര തുടർന്നത്. വഴിയിൽ വെച്ച് ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ച് ബസിന്റെ നിയന്ത്രണം വിടുകയായിരുന്നു. ഉടൻ തന്നെ ബസിൽ ഉണ്ടായിരുന്ന കണ്ടക്ടർ ശരണു തകാലി ബ്രേക്കിട്ട് ബസ് നിയന്ത്രിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now