'ഞാന്‍ ഇല്ലാത്ത സമയം വീട്ടിലെത്തി; മക്കളെ നിര്‍ബന്ധിച്ച് ട്യൂഷന് അയച്ചു; യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ച് കൊന്നു'; ബിസിനസ് പങ്കാളിക്കെതിരെ പരാതി

കുട്ടികള്‍ ട്യൂഷന് പോയ സമയത്ത് ഇയാള്‍ ഭാര്യയെ ബലാത്സംഗം ചെയ്യുകയും അതിന് ശേഷം കഴുത്ത് ഞെരിച്ചുകൊല്ലുകയുമായിരുന്നെന്നാണ് പരാതി. 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST

ജയ്പൂര്‍:  വീട്ടീല്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവിന്റെ പരാതി. ജയ്പൂര്‍ സ്വദേശിയായ ബിസിനസുകാരനാണ് തന്റെ പാര്‍ട്ട്ണര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പരാതിയില്‍ മഹാവീര്‍ സിങിനെതിരെ എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

ബുധനാഴ്ച താന്‍ പ്രദേശത്തുണ്ടായിരുന്നില്ല. ആ സയമത്താണ് തന്റെ ബിസിനസ് പാര്‍ട്ട്ണറായ മഹാവീര്‍ വീട്ടിലെത്തിയത്. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന മകനെയും മകളെയും നിര്‍ബന്ധിപ്പിച്ച് ഇയാള്‍ ട്യൂഷന് പറഞ്ഞുവിടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. 

കുട്ടികള്‍ ട്യൂഷന് പോയ സമയത്ത് ഇയാള്‍ ഭാര്യയെ ബലാത്സംഗം ചെയ്യുകയും അതിന് ശേഷം കഴുത്ത് ഞെരിച്ചുകൊല്ലുകയുമായിരുന്നെന്നാണ് പരാതി. ഭര്‍ത്താവിന്റെ പരാതിയില്‍ പ്രതിയ്‌ക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now