
News Now
ഇലക്ട്രിക് സ്കൂട്ടര് വാങ്ങാന് പ്ലാനുണ്ടോ?; ഈ അഞ്ചു കാര്യങ്ങള് ശ്രദ്ധിക്കുക!

'ഇന്റര്നെറ്റ് കുട്ടികള്ക്കും മൗലികാവകാശം'; നിഷേധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി

'ഞങ്ങളെന്താ രണ്ടാംകിടയോ?'; കോണ്ഗ്രസ് നേഹ ബോറയെ ഉയര്ത്തിക്കാട്ടുന്നതില് എന്എസ് യുവിന് അതൃപ്തി, വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ പേരു മാറ്റി

പാലും തൈരും കഴിക്കില്ല, വർക്ക്ഔട്ട് മുടങ്ങാതിരിക്കാൻ താമസിക്കുന്ന മുറിയിൽ പ്രത്യേകം ജിം സൗകര്യം, രജനീകാന്തിന്റെ ഫിറ്റ്നസ് രഹസ്യം

ന്യൂഡല്ഹി: പുതുപ്പള്ളിക്ക് പുറമേ, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആറു നിയമസഭ മണ്ഡലങ്ങളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. ഘോസി ( ഉത്തര്പ്രദേശ്), ഡുംറി (ഝാര്ഖണ്ഡ്), ബോക്സാനഗര്, ധന്പൂര് (ത്രിപുര), ധൂപ് ഗുരി (പശ്ചിമബംഗാള്), ബാഗേശ്വര് ( ഉത്തരാഖണ്ഡ്) എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയും ബിജെപിയും തമ്മിലുള്ള ആദ്യ പോരാട്ടം കൂടിയാണിത്. യുപിയിലെ ഘോസിയില് ഇന്ത്യ മുന്നണിയിലെ എല്ലാ പാര്ട്ടികളും സമാജ് വാദി പാര്ട്ടി സ്ഥാനാര്ത്ഥിയെ പിന്തുണയ്ക്കുന്നു. എസ്പി വിട്ടു ബിജെപിയിലേക്ക് പോയ ധാരാസിങ് ചൗഹാന് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. ധാരാസിങ് തന്നെയാണ് ബിജെപി സ്ഥാനാര്ത്ഥി. സുധാകര് സിങ് ആണ് എസ്പിയുടെ സ്ഥാനാര്ത്ഥി.
ത്രിപുരയില് സിപിഎം സ്ഥാനാര്ത്ഥികള്ക്ക് കോണ്ഗ്രസ് പിന്തുണ നല്കുന്നു. ധന്പൂരില് കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. സിപിഎമ്മിലെ കൗശിക് ദേബ്നാഥും ബിജെപിയിലെ ബിന്ദു ദേബ്നാഥും തമ്മിലാണ് മത്സരം. ബോക്സാനഗറില് സിപിഎം എംഎല്എ ഷംസുല് ഹഖിന്റെ മരണത്തെത്തുടര്ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഇവിടെ അന്തരിച്ച ഷംസുല് ഹഖിന്റെ മകന് മിസാന് ഹുസൈനെയാണ് സിപിഎം സ്ഥാനാര്ത്ഥി ആക്കിയിരിക്കുന്നത്. തഫജല് ഹുസൈന് ആണ് ബിജെപി സ്ഥാനാര്ത്ഥി. ബംഗാളിലെ ധൂപ്ഗുരിയില് സിപിഎം-കോണ്ഗ്രസ് സഖ്യം തൃണമൂല് കോണ്ഗ്രസിനെയും ബിജെപിയെയും എതിര്ക്കുന്നു. കശ്മീരില് ഭീകരാക്രമണത്തില് വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ തപ്സി റോയിയാണ് ബിജെപി സ്ഥാനാര്ത്ഥി. ചന്ദ്രറോയി സിപിഎം സ്ഥാനാര്ത്ഥി. നിര്മല് ചന്ദ്രറോയി തൃണമൂല് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയുമാണ്.
#WATCH | Jharkhand: Voting for Dumri Assembly by-polls underway
â ANI (@ANI) September 5, 2023
(Visuals from booth no. 347) pic.twitter.com/0LWBHj8CoZ
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഇന്റര്നെറ്റ് കുട്ടികള്ക്കും മൗലികാവകാശം'; നിഷേധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി

'ഞങ്ങളെന്താ രണ്ടാംകിടയോ?'; കോണ്ഗ്രസ് നേഹ ബോറയെ ഉയര്ത്തിക്കാട്ടുന്നതില് എന്എസ് യുവിന് അതൃപ്തി, വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ പേരു മാറ്റി

