നേഹ ബോറക്ക് അമിത പ്രധാന്യം നല്‍കിയതില്‍ കനയ്യ കുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കളുള്‍പ്പെടുന്ന ഗ്രൂപ്പാണ് പ്രതിഷേധിച്ചത്

neha bora
neha bora
Last Updated :17 October 2026, 12:42 pm IST
Guest Author :SANAL DEV B

News Now

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തുന്ന പ്രതിഷേധ പരിപാടിയില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനയായ ഐസ അധ്യക്ഷ നേഹ ബോറക്ക് അമിത പ്രാധാന്യം നല്‍കുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യു ഐയില്‍ അമര്‍ഷം. ഇതില്‍ പ്രതിഷേധിച്ച് എന്‍ എസ് യു ഐ ഔദ്യോഗിക വാട്‌സപ്പ് ഗ്രൂപ്പിന്റെ പേര് 'വീ ദ ഛോട്ടു' എന്നാക്കി.

രാഹുല്‍ ഗാന്ധിയുടെ വസതിയിലെ സല്‍ക്കാരത്തില്‍ നേഹ ബോറ പങ്കെടുത്തതും പ്രതിഷേധ മാര്‍ച്ചില്‍ രാഹുലിനൊപ്പം തുടര്‍ച്ചയായി നേഹ ബോറയെ കണ്ടതുമാണ് എന്‍ എസ് യു ഐ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇതിനെ ചോദ്യം ചെയ്ത് 'ഡല്‍ഹി കോഓര്‍ഡിനേഷന്‍ ' എന്ന് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. 'ഞങ്ങള്‍ വെറും ജനക്കൂട്ടത്തെ കൂട്ടാന്‍ മാത്രമുള്ളവരാണോ..?' എന്ന് ചോദിച്ച നേതാക്കള്‍, തങ്ങള്‍ കൂട്ടിയ ജനക്കൂട്ടത്തിന് മുന്നില്‍ മറ്റൊരു സംഘടനയുടെ നേതാവ് പ്രമുഖയായി നില്‍കുന്നതിലുള്ള അമര്‍ഷവും വിഷമവും പങ്കുവെച്ചു. തുടര്‍ന്നാണ് ഔദ്യോഗിക വാട്ട്‌സപ്പ് ഗ്രൂപ്പിന്റെ പേര് വി ദ ഛോട്ടു എന്ന് മാറ്റിയത്.

'പ്രതിഷേധ മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധിക്കൊപ്പം നേതാവായി ഉയര്‍ത്തി കാണിക്കപ്പെട്ടത് നേഹ ബോറായാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം മുന്‍നിരയില്‍ നടന്നതും നേതാക്കളുടെ ബസിലും ട്രക്കിലും ഇടം നേടിയതും നേഹയായിരുന്നു. തങ്ങള്‍ കഷ്ടപ്പെട്ട് പണിയെടുക്കുമ്പോള്‍ മറ്റ് സംഘടനകളുടെ നേതാക്കള്‍ക്ക് വേദി നല്‍കുന്നതില്‍ അതൃപ്തിയുണ്ട്...' എന്‍ എസ് യു ഐ ദേശീയ പ്രസിഡന്റ് വിനോദ് ജാഖര്‍ ഹൈക്കമാന്റിനെ അറിയിച്ചത് ഇപ്രകാരമായിരുന്നു.

തുടര്‍ന്ന് പ്രവര്‍ത്തകരെ ശാന്തരാക്കുവാന്‍ രാഹുല്‍ ഗാന്ധി തന്നെ വിദ്യാര്‍ത്ഥി നേതാക്കളുമായി യോഗം ചേരുകയും പരാതികള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് എന്‍ എസ് യു ഐ പ്രവര്‍ക്കര്‍ വാട്ട്‌സപ്പ് ഗ്രൂപ്പിന്റെ പേര് പഴയ പടി ആക്കിയത്. യുവജന വിഭാഗം കോര്‍ഡിനേറ്റര്‍ കനയ്യകുമാര്‍, പ്രസിഡന്റ് വിനോദ് ജാഖര്‍ എന്നിവരടങ്ങുന്ന ഔദ്യോഗിക ഗ്രൂപ്പാണ് മൂന്ന് ദിവസത്തോലം 'വി ദ ഛോട്ടു' എന്ന ഗ്രൂപ്പുമായി പ്രതിഷേധിച്ചത്.

Summary

NSUI protests over-importance given to Neha in the strike

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates