റേഷന്‍ പഞ്ചസാര; സബ്‌സിഡി കാലാവധി 2026 മാര്‍ച്ച് വരെ നീട്ടി

അന്ത്യോദയ അന്ന യോജന കുടുംബങ്ങള്‍ക്ക് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന പഞ്ചസാരയുടെ സബ്‌സിഡി കാലാവധി നീട്ടി

പ്രതീകാത്മക ചിത്രംഎക്സ്പ്രസ്
Edited by :dhanojam
Last Updated :2 ഫെബ്രുവരി 2024, 8:44 am IST

ന്യൂഡല്‍ഹി: അന്ത്യോദയ അന്ന യോജന കുടുംബങ്ങള്‍ക്ക് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന പഞ്ചസാരയുടെ സബ്‌സിഡി കാലാവധി നീട്ടി. സബ്‌സിഡി 2026 മാര്‍ച്ച് 31 വരെ നീട്ടാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇത്തരം കുടുംബങ്ങള്‍ക്ക് പ്രതിമാസം 18.50 രൂപയാണ് സബ്‌സിഡി നല്‍കുന്നത്. ഏകദേശം 1.89 കുടുംബങ്ങള്‍ക്കാണ് ഇത് പ്രയോജനപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിച്ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1850 കോടി രൂപയാണ് സര്‍ക്കാരിന് ചെലവായി വരിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now