
മദ്യപിച്ച് ബോധം പോയാല്‍ പേടിക്കേണ്ട; കെട്ടിറങ്ങും വരെ വിശ്രമിക്കാം, ബംഗളൂരു പൊലീസ് വീട്ടിലെത്തിക്കും

ബംഗളൂരു: പുതുവര്‍ഷാഘോഷ ആഘോഷത്തിനിടെ മദ്യപിച്ച് ബോധം പോയാല്‍ പേടിക്കേണ്ട, ബംഗളൂരു പൊലീസ് വീട്ടിലെത്തിക്കും. കര്‍ണാടക സര്‍ക്കാരിന്റേതാണ് പ്രഖ്യാപനം. അപകടങ്ങള്‍ തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് അമിതമായി മദ്യപിച്ച ആളുകളെ അവരുടെ വീടുകളിലെത്തിക്കാന്‍ സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നതെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.
ആഘോഷങ്ങള്‍ക്കിടെ ലഹരി ശമിക്കുന്നതുവരെ ആളുകള്‍ക്ക് വിശ്രമിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകമായി 15 സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ മദ്യപിക്കുന്ന എല്ലാവരെയും പൊലീസ് വീട്ടില്‍ ഇറക്കിവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
WHAT TO READ NEXT

വേദനസംഹാരി നിമെസുലൈഡ് നിരോധിച്ച് കേന്ദ്രം
'ഞങ്ങള്‍ എല്ലാവരെയും വീട്ടില്‍ ഇറക്കിവിടില്ല. അമിതമായി മദ്യപിച്ചവരെയും നടക്കാന്‍ കഴിയാത്തവരെയും ബോധം നഷ്ടപ്പെട്ട അവസ്ഥയിലെത്തിയവരെയും കൊണ്ടുപോകും. 15 സ്ഥലങ്ങളില്‍ ഞങ്ങള്‍ വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ലഹരി മാറുന്നതുവരെ അവരെ അവിടെ താമസിപ്പിച്ച് തിരിച്ചയയ്ക്കും.' പരമേശ്വര പറഞ്ഞു.
പുതുവത്സരാഘോഷത്തില്‍ വലിയ ജനക്കൂട്ടം ഒത്തുകൂടുന്ന ബംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ബെലഗാവി, മംഗളൂരു എന്നിവിടങ്ങളിലാണ് പൊതുസ്ഥലത്ത് ലഹരിയുടെ അപകടങ്ങള്‍ ഏറ്റവും കൂടുതലുള്ളത്. ബാറുകള്‍ക്കും പബ്ബുകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും തിരക്കേറിയ സ്ഥലങ്ങളില്‍ തിക്കും തിരക്കും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും പരമേശ്വര പറഞ്ഞു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Bengaluru's New Year’s eve offer: Call a police van for a free ride home if you're too drunk
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഫസ്റ്റ് ഹാഫില്‍ ഫുള്‍ സ്പീഡ്, സെക്കന്റ് ഹാഫില്‍ ഫൈനും കേസും'; അശ്വന്ത് കോക്കിനെ ട്രോളി കേരളാ പൊലീസ്

'മദ്യപിച്ചിട്ടുണ്ടോ?, അശ്വന്ത് കോക്കിന്റെ മറുപടി 'ദിസ് ഈസ് കേരളാ പൊലീസ്'...; മദ്യപിച്ച് വാഹനമോടിച്ച കേസിൽ ജാമ്യം - Video

