'നിങ്ങള്‍ക്ക് എന്തും വിളിക്കാം, ഞങ്ങള്‍ ഇന്ത്യയാണ്'; സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരൊപ്പും; മോദിക്ക് രാഹുലിന്റെ മറുപടി
പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ഞങ്ങളെ നിങ്ങള്‍ എന്തുവേണമെങ്കിലും വിളിച്ചുകൊള്ളു, ഇന്ത്യ എന്ന ആശയത്തെ ഞങ്ങള്‍ മണിപ്പൂരില്‍ പുനര്‍നിര്‍മ്മിക്കും' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
'ഞങ്ങളെ എന്തുവേണമെങ്കിലും വിളിക്കാം. ഞങ്ങള്‍ ഇന്ത്യയാണ്. മണിപ്പൂരിനെ സുഖപ്പെടുത്താനും സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരൊപ്പാനും ഞങ്ങള്‍ സഹായിക്കും. എല്ലാ ജനങ്ങള്‍ക്കും ഞങ്ങള്‍ സ്‌നേഹവും സമാധാനവും തിരികെ നല്‍കും. ഇന്ത്യ എന്ന ആശയത്തെ ഞങ്ങള്‍ മണിപ്പൂരില്‍ പുനര്‍നിര്‍മ്മിക്കും' രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തെ ഭീകരവാദ സംഘടനകളുമായി താരതമ്യപ്പെടുത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നാക്രമണം നടത്തിയത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയെല്ലാം ഇന്ത്യ എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്.പ്രതിപക്ഷ സഖ്യത്തിന്റെ ഇന്ത്യ എന്ന പേര് ഇതുപോലെ ഒന്നു മാത്രമാണെന്ന് മോദിപറഞ്ഞു. പ്രതിപക്ഷത്തിന് ദിശാബോധമില്ല. ഇത്തരത്തിലൊരു പ്രതിപക്ഷത്തെ രാജ്യം മുമ്പ് കണ്ടിട്ടില്ല. ഇന്ത്യ എന്ന പേരിട്ടുകൊണ്ട് രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Call us whatever you want, Mr. Modi.
â Rahul Gandhi (@RahulGandhi) July 25, 2023
We are INDIA.
We will help heal Manipur and wipe the tears of every woman and child. We will bring back love and peace for all her people.
We will rebuild the idea of India in Manipur.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു പ്രതിപക്ഷത്തിനെതിരെ മോദിയുടെ കടന്നാക്രമണം. പരാജയപ്പെട്ടവരും പ്രതീക്ഷയറ്റവരുമാണ് പ്രതിപക്ഷം. നരേന്ദ്രമോദിയെ എതിര്‍ക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് അവര്‍ക്കുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു
മണിപ്പൂരിലെ കലാപവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിനെതിരെ മോദിയുടെ കടന്നാക്രമണം. 2024 ലെ പൊതു തെരഞ്ഞെടുപ്പിലും ജനങ്ങളുടെ പിന്തുണയോടെ ബിജെപി തന്നെ അധികാരത്തില്‍ വരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ പാര്‍ട്ടി പരിപാടിക്കിടെ ഡി രാജയ്ക്ക് ദേഹാസ്വാസ്ഥ്യം
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍



